പസാറ്റ് വീണ്ടും വന്നു...

∙ വലിയ കുടുംബ കാർ എന്ന ഗണത്തിൽ യൂറോപ്പിലും ലോകത്തൊട്ടാകെയും ഏറെ ജനപ്രീതി നേടിയ പസാറ്റ് എട്ടാം തലമുറ ഇന്ത്യയിലുമെത്തി. ഏതാനും വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടുമെത്തുമ്പോൾ പസാറ്റ് ആകെയൊന്നു മാറിയിട്ടുണ്ട്. തെല്ലു തടിച്ച രൂപവും അതിനൊത്ത പ്രകടനവുമായിരുന്നു പഴയ മോഡലിെൻറ മുഖമുദ്രയെങ്കിൽ പുതിയ പസാറ്റ് രൂപത്തിലും ഉപയോഗത്തിലും ചുറുചുറുക്കിെൻറ പ്രതീകമാണ്. ഒഴുകിയിറങ്ങുന്ന മനോഹരമായ സ്പോർട്ടി രൂപവും കുതിക്കുന്ന പ്രകടനവും നൽകുന്ന പുതിയ പസാറ്റിെൻറ െെഡ്രവ് റിപ്പോർട്ടിലേക്ക്.

Volkswagen Passat

∙ എട്ടാമൻ: ലോകത്ത് പല വിപണികളിലും ഇറങ്ങി മൂന്നു വർഷം കഴിഞ്ഞാണ് പസാറ്റിന്റെ എട്ടാം തലമുറ ഇന്ത്യയിലെത്തുന്നത്. സ്കോ‍ഡ സൂപർബ്, കോഡിയാക്, ഔഡി എ 3, ഒൗഡി ടി ടി തുടങ്ങിയ കാറുകളുടെ പ്ലാറ്റ്ഫോമായ ഫോക്സ്‍വാഗൻ എം ക്യു ബിയാണ് പസാറ്റിെൻറയും അടിസ്ഥാനം. 2014 ലെ പാരിസ് മോട്ടോര്‍ ഷോയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു. അമേരിക്കയും യൂറോപ്പുമടക്കം എല്ലാ ലോക വിപണികളിലും അതേ കൊല്ലം തന്നെ റോഡിലിറങ്ങി.

∙ മത്സരം: വിലയാണ് അടിസ്ഥാനമെങ്കിൽ പസാറ്റിന് വിപണിയിൽ തീരെ മോശമല്ലാത്ത മത്സരമുണ്ടാകും. മാസം ആയിരം കാറുകൾ പോലും വിൽക്കാത്ത വിഭാഗത്തിൽ ടൊയോട്ട കാംമ്രി, ഹോണ്ട അക്കോര്‍ഡ്, സ്കോഡ സുപര്‍ബ് മോഡലുകളുമായി പസാറ്റ് ഏറ്റുമുട്ടേണ്ടി വരും. കാഴ്ചയിലെ ഗാംഭീര്യവും ഉള്ളിലെ ആഡംബരവും സുഖസൗകര്യങ്ങളും തീരുമാനങ്ങളെ സ്വാധീനിക്കുന്ന വിഭാഗത്തിൽ പസാറ്റിന് മുൻതൂക്കമുണ്ട്.

Volkswagen Passat

∙ ചാരുത: ഗാംഭീര്യം തുളുമ്പുന്ന ചാരുതയാണ് പസാറ്റിെൻറ രൂപഗുണം. ഒറ്റ പാനൽ പോലെ തോന്നിക്കുന്ന ഹെ‍ഡ്‌ലൈറ്റും ഗ്രില്ലുമാണ് മുൻഭാഗത്തെ പ്രധാന ആകർഷണം. എൽ ഇ ഡി ഹെൽലൈറ്റുകളും ‍ഡേ െെടം റണ്ണിങ് ലാംപുകളുമുണ്ട്. കൂപെകളെ അനുസ്മരിപ്പിക്കുന്ന റൂഫ്‌ ലൈനും ഷോൾ‌ഡർ ലൈനുകളും ശരിയായ ആഡംബര കാർ ഫീൽ നിൽകുന്നു. ടെയിൽ ലാംപുകളും എൽ‌ ഇ ഡി തന്നെ. 

∙ കാലൊന്നു വച്ചാൽ: കീ പോക്കറ്റിലിട്ടു കൊണ്ട് പിൻ ബമ്പറിനടിയിൽ കാൽ കൊണ്ടു വന്നാൽ ഡിക്കി തുറക്കും. ബി എം ഡബ്ള്യു സെവൻ സീരീസിലും മറ്റും കാണുന്ന അതേ സൗകര്യം. പാർക്കിങ് ലോട്ടിലെത്തി ഇൻഡിക്കേറ്ററിട്ട് പാർക്ക് അസിസ്റ്റ് സ്വിച്ചമർത്തി ചുമ്മാതങ്ങ് ഇരുന്നാൽ മതി. വണ്ടി തനിയെ പാർക്ക് ചെയ്യും. ഇൻഡിക്കേറ്ററിടുന്ന വശത്തേക്കാണ് പാർക്കിങ്. നാലു വശവും വൃത്തിയായി കാണാനാകുന്ന 360 ഏരിയ വ്യൂ ക്യാമറയാണ് മറ്റൊരു സൗകര്യം.

Volkswagen Passat

∙ ആഡംബരം: കറുപ്പ് നിറത്തിൽ ആഡംബര അകത്തളം. വുഡ് ഫിനിഷും സിൽവർ ഇൻസേർട്ടുകളും ഭംഗി കൂട്ടുന്നു. ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീളുന്ന ഗ്രില്ലിനുള്ളിലാണ് എ സി വെൻറുകൾ. മുന്നിലെ രണ്ടു യാത്രക്കാർക്കും ആവശ്യമുള്ള രീതിയിൽ എ സി ക്രമീകരിക്കാവുന്ന ഡ്യുവൽ എ സി. നടുവിൽ അനലോഗ് ക്ലോക്ക്. പോളോയ്ക്കു സമാനമായ സ്റ്റിയറിങ് വീൽ‌. ഡോർ ഹാൻഡിലും വിന്‍ഡോ സ്വിച്ചുകളും ജെറ്റ, ട്വിഗ്വാൻ‌ എന്നിവയെ അനുസ്മരിപ്പിക്കുന്നു. ആകാശം കാണാൻ പനോരമിക് സൺ‌റൂഫ്. 

∙ സൗകര്യങ്ങൾ: ഇലക്ട്രിക് സ്വിച്ച് വഴി ക്രമീകരിക്കാവുന്ന മുൻ സീറ്റുകളാണ്. ഡ്രൈവർ സീറ്റിന് മെമ്മറി, മസാജ് സൗകര്യങ്ങൾ. വലിയ പിൻ സീറ്റുകൾ.‍ മൂന്നു സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ആപ്പിൾ കാർപ്ലെ, ആൻഡ്രോയിൽ ഓട്ടോ എന്നിവയുള്ള ടച്ച് സ്കീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം.  ഇതേ സ്ക്രീനിൽ 360 ഡിഗ്രി ക്യാമറ ദൃശ്യങ്ങൾ കാണാം. 9 എയര്‍ ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയുമുണ്ട്.

Volkswagen Passat

∙ െെഡ്രവിങ്: രണ്ടു ലീറ്റര്‍ , ടി ഡി ഐ ഡീസല്‍ എന്‍ജിന് 177 ബിഎച്ച്പിയും 350 എൻ‌ എം ടോർക്കും. ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ട്രാന്‍സ്‍മിഷന്‍. സുഖകരമായ എന്നാൽ കരുത്ത് തോന്നിപ്പിക്കുന്ന പവർ ഡെലിവറി. മാനുവൽ മോഡിലും വേണമെങ്കിൽ ‍െെഡ്രവിങ് പരീക്ഷിക്കാം. പൊതുവെ െെഡ്രവർ ഒാടിക്കുന്ന കാറായാണ് അറിയപ്പെടാനാഗ്രഹിക്കുന്നതെങ്കിലും െെഡ്രവിങ് ആസ്വദിക്കുന്നവർക്കും‌ള്ള കാറാണ് പസാറ്റ് എന്ന ബോധ്യപ്പെടുത്തലായിരുന്നു ടെസ്റ്റ്െെഡ്രവ്. ഇന്ധനക്ഷമത 17.42 കി മി. എക്സ് ഷോറൂം വില 29.99 ലക്ഷത്തിൽ ആരംഭിക്കും.

∙ ടെസ്റ്റ്െെഡ്രവ്: ഇ വി എം ഫോക്സ് വാഗൻ 9895764023