ടിഗോറിനിപ്പോ ഗിയറില്ല...

ഉപ്പും തേയിലയും മുതൽ പണിയായുധങ്ങളും താജ് ഹോട്ടലും അടക്കം ടാറ്റയുടെ പേരുള്ളതൊക്കെ ഗുണമേന്മയാണ്. ഈയൊരു ഖ്യാതിക്ക് തെല്ലു മങ്ങലേൽപ്പിച്ചത് ടാറ്റയുടെ കാറുകളാണെങ്കിൽ ഇതാ മറുപടി. ടിയാഗോ, ടിഗോർ; ഇടയ്ക്കൊരു ചീത്തപ്പേരുണ്ടായെങ്കിൽ അതു തിരുത്താൻ ജനിച്ച ഭാഗ്യതാരങ്ങൾ. വിൽപനയിലും ജനപ്രീതിയിലും ഇതിലും പേരെടുത്ത വേറെ ടാറ്റകളില്ല. ഉണ്ടെങ്കിൽ ടിയാഗോ കഴിഞ്ഞു പിറന്ന നെക്സണും ഹെക്സയുമൊക്കയുണ്ടാവും.

Tata Tigor | Test Drive | Car Reviews, Malayalam | Manorama Online

∙ ജാഗ്വാർ: ലാൻഡ് റോവറും ജാഗ്വാറും ഏതാനും വർഷങ്ങളായി ടാറ്റയുടേതാണ് എന്നതു മറക്കേണ്ട. ലോക നിലവാരം, സ്പോർട്സ് കാർ പെർഫോമൻസ്, മനോഹരമായ രൂപകൽപന, അത്യാധുനിക സാങ്കേതികത; ഇതൊക്കെയാണ് ജെ എൽ ആർ മികവുകളെങ്കിൽ ടാറ്റയുടെ കയ്യിലെത്തിയപ്പോൾ ഈ മേന്മകൾ സ്ഫുടം ചെയ്തു തിളങ്ങി.

Tata Tigor

∙ ടാറ്റയിലേക്കും: വലിയ വാർത്തകളാകുന്നില്ലെങ്കിലും വർഷങ്ങൾ കൊണ്ട് ജാഗ്വാറും ലാൻഡ് റോവറും ആർജിച്ച സാങ്കേതികത വലിയ തോതിൽ ടാറ്റയിലേക്കും പടരുന്നുണ്ട്. ഈ മാറ്റത്തിെൻറ ആദ്യ ഗുണഭോക്താക്കൾ ടിയാഗോയും ടിഗോറുമാണെങ്കിൽ ഇനിയിറങ്ങുന്ന എല്ലാ ടാറ്റകളിലും ജെ എൽ ആർ സാങ്കേതികത കൂട്ടിനുണ്ട്.

∙ കണ്ടാലറിയാം: ഈ മികവ് ഇപ്പോഴിറങ്ങുന്ന ഏതു ടാറ്റയും കണ്ടാൽ ബോധ്യപ്പെടും. രൂപത്തിലുണ്ടായ മാറ്റങ്ങൾക്കു പുറമെ ഉള്ളിലും പുറത്തും ഫിനിഷിങ്ങിലും  കാണാം ലോകോത്തര നിലവാരം. യാത്രാസുഖം, സീറ്റുകൾ, എൻജിനടക്കമുള്ള മെക്കാനിക്കൽ ഘടകങ്ങൾ എന്നിവയൊക്കെ ഏതു വൻകിട ആഗോള ബ്രാൻഡിനോടും കിടപിടിക്കും.

Tata Tigor

∙ തിരിച്ചിട്ടാൽ മതി: ടാറ്റാ ഷോറൂമുകളിൽ ടിഗോർ തിരിഞ്ഞാണു പലപ്പോഴും കിടക്കുക. ഷോറൂമിലെത്തുന്നയാൾ ആദ്യം കാണുന്നത് പിൻവശം. കാരണം, സ്െെറ്റൽ ബാക്ക്. എന്താണത്? സ്റ്റൈലൻ ബാക്ക്. അത്ര തന്നെ. പിൻ ചന്തം. ഇന്നിറങ്ങുന്ന ഒരു കാറിനുമില്ലാത്ത പിന്നഴക്. സ്പോർട്ടി, യുവത്വം, സ്റ്റൈൽ, ഭംഗി, വ്യത്യസ്തത, ഒതുക്കം ഇതെല്ലാം കൂടി ഒരു കാറിന്റെ പിൻവശത്തേക്കു കൊണ്ടുവന്നാൽ എങ്ങനെയുണ്ടോ അതു തന്നെ.

∙ ഇപ്പോഴെന്താണ്? ടിഗോർ ഒാട്ടമാറ്റിക്കായി. എന്നു വച്ചാൽ എ എം ടി. വില അധികം കൂടില്ല. െെമലേജ് ഒട്ടും കുറയില്ല. എന്നാൽ ഒാട്ടമാറ്റിക്കിെൻറ എല്ലാ സുഖവും. പോരേ? റെവോട്രോൺ 1199 സി സി പെട്രോൾ എൻജിനിലാണ് എ എം ടി. ഓട്ടമാറ്റിക്കാണെങ്കിലും ശക്തി സ്വയം നിയന്ത്രിക്കണമെന്നു നിർബന്ധമുള്ളവർ ഗീയർ നോബ് ഇടത്തേക്കു തട്ടിയാൽ മാനുവൽ മോഡിലെത്തും. ഇവിടെയും ക്ലച്ചു വേണ്ട. ഗീയർ മുകളിലേക്ക് കൊണ്ടു പോരാം താഴ്ക്കുകയുമാകാം. ഉയർന്ന ഗീയറിൽ കിടക്കുമ്പോൾ വേഗം കുറഞ്ഞാൽ വണ്ടി സ്വയം താഴേക്കു പോരും. എന്നാൽ താഴ്ന്ന ഗീയറിൽ നിന്നു മുകളിലേക്കു പോകില്ല. അതു കൊണ്ടു തന്നെ ഓവർ ടേക്കിങ്ങിനും മറ്റും ബുദ്ധിമുട്ടില്ല. 

Tata Tigor

∙ ചെറുതല്ല: ടിഗോറിനെ ടാറ്റ ചെറിയ സെഡാനെന്നു വിളിക്കുന്നുമില്ല. കാരണം വലിയ സെഡാനുകളെപ്പോലും പിന്നിലാക്കുന്ന സ്റ്റൈലിങ്ങും സൗകര്യങ്ങളും കണക്ടിവിറ്റിയും ഡ്രൈവബിലിറ്റിയുമൊക്കെയുണ്ട് ടിഗോറിന്. വില കുറയ്ക്കാൻ നാണം കെട്ട പണികളും ഫിനിഷും കാറുകൾക്കു നൽകുന്ന കാലത്ത് കാഴ്ചയിലടക്കം എല്ലാക്കാര്യത്തിലും സ്റ്റൈലൻ. യുവത്വമാണ് മൂഖമുദ്ര. യുവ എക്സിക്യൂട്ടിവുകളെയും യുവ കുടുംബങ്ങളെയും മനസ്സിൽക്കണ്ട് രൂപകൽപന.

∙ എങ്കിലും ചെറുപ്പം: ഒതുക്കമാണു മുഖമുദ്ര. മുൻവശം മുതൽ പിൻഡോർ വരെ ടിയാഗോ. പിന്നിലേക്കു പോകുമ്പോൾ സ്െെറ്റൽ ബാക്ക്. പുതിയ ഗ്രില്ലും കറുപ്പു ടിൻറുള്ള ഹെഡ്‌ലാംപുമുണ്ട്. പെട്രോൾ മോഡലിൽ  15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ. ഡീസലിൽ സാധാരണ 14 ഇഞ്ച് അലോയ്. ടോപ് മൗണ്ടഡ് ടെയ്ൽ ലാംപ് സ്പോയ്‌ലർ കൂടിയാണ്.

Tata Tigor

∙ എന്താ ഫിനിഷ്: ഫാബ്രിക് സീറ്റുകൾ മുതൽ പ്ലാസ്റ്റിക് നിലവാരത്തിൽ വരെ ആഡംബരം. ഇരട്ട നിറങ്ങളുള്ള ഡാഷ് ബോർഡും ട്രിമ്മുകളും. ഡാഷ് ബോർഡിൽ എ സി വെൻറിനു ചുറ്റുമുള്ള ബോഡി കളർ ഇൻസേർട്ടുകൾ. വലിയ സീറ്റുകൾ. 22 സ്റ്റോറേജ് ഇടങ്ങൾ. ഷോപ്പിങ് ബാഗുകൾക്കായി ഹുക്കുകൾ. ഡിക്കി 419 ലീറ്റർ. ഡിക്കി തുറക്കുന്ന ഹിഞ്ചുകൾ ഹൈഡ്രോളിക് സംവിധാനങ്ങൾക്ക് വഴിമാറിയതിനാൽ ഉള്ളിലെ സ്ഥലം അപഹരിക്കുന്നില്ല.

Tata Tigor

∙ ഹാർമന്‍ സംഗീതം: വലിയ കാറുകൾ പോലുമില്ലാത്ത എട്ടു സ്പീക്കറുകളുള്ള ഹാർമൻ മ്യൂസിക് സിസ്റ്റം. നാവിഗേഷൻ ആപ്. അനായാസം മൊബൈൽ ഫോണുകളുമായി പെയറിങ് സാധ്യമാകുന്ന ജ്യൂക് കാർ ആപ് എന്നിവയും ടച് സ്ക്രീനുള്ള ഇൻഫോടെയ്ൻമെൻറ് സംവിധാനങ്ങളും.

∙ മോഡ് മാറ്റം: ആഡംബര കാറുകളിലുള്ള മൾട്ടി ഡ്രൈവ് മോഡ് ടിയാഗോയ്ക്കുണ്ട്. സിറ്റി, ഇക്കൊ എന്നിങ്ങനെ മോഡുകൾ. ഇന്ധനക്ഷമതയ്ക്ക് മുൻതൂക്കം വേണമെങ്കിൽ ഇക്കൊ മോഡിലിടാം. കുതിച്ചു പായണമെന്നു തോന്നിയാൽ മോഡ് മാറ്റിപ്പിടിക്കാം. നിയന്ത്രണവും സുഖകരമായ പെഡലുകളും റെസ്പോൺസിവ് സ്റ്റിയറിങ്ങും.

∙ ടെസ്റ്റ്െെഡ്രവ്: എം കെ മോട്ടോഴ്സ്, 8281151111