ഏഴിലും വലിയ ആറ്

അഞ്ചിനും ഏഴിനും ഇടയ്ക്ക് അത്ഭുതമായി ആറ് വരയ്ക്കുകയാണ് ബി എം ഡബ്ല്യു. ഒപ്പം ആറിലൂടെ പുതിയ മാനങ്ങളും ആഡംബരവും രചിക്കപ്പെടുന്നു. ചെറിയൊരു സംശയം. ഫൈവ് സീരീസ് സെഡാനും സെവൻ സീരീസ് ലിമോസിനുമിടയിൽ എന്തിനാണിപ്പൊഴൊരു സിക്സ്?

BMW 630i GT

∙ പണ്ടുമുണ്ട് ആറ്: എക്സ് സിക്സ് എസ് യു വി ഇറങ്ങിയിട്ടുണ്ടങ്കെിലും കാറിൽ ആറ് ഇന്ത്യയിൽ ആദ്യമാണ്. അതു കൊണ്ടു തന്നെ ആറ് എന്താണെന്ന് ബി എം ഡബ്ല്യു നിർവചിക്കുന്നുമുണ്ട്. ഫൈവ്, സെവൻ സീരീസുകൾക്കു മധ്യേ സിക്സ് സീരീസ് എന്ന പ്രതീക്ഷിക്കാവുന്ന നിർവചനമല്ല. സെവൻ സീരീസിനു താഴെ അതേ സൗകര്യങ്ങളും വീൽ ബയ്സേും ആഡംബരവും തികഞ്ഞ സ്പോർട്ടി പെർഫോമൻസുള്ള കാർ. അതാണ് സിക്സ് സീരീസ് ഗ്രാൻ ടുറിസ്മോ എന്ന ജി ടി.

BMW 630i GT

∙ ഏഴു ചെറുതായതല്ല: കാരണം ഏഴിന്റെയൊപ്പം വലുപ്പമുണ്ട് സിക്സ് ജി ടിക്ക്. പ്ലാറ്റ്ഫോം ഏഴു തന്നെ. അഞ്ചു മീറ്ററിലധികം നീളത്തിൽ സെഡാനും കൂപെയ്ക്കും ക്രോസ് ഓവറിനും വെല്ലുവിളിയായി സിക്സ് ജി ടി. ചില മോഡലുകളിൽ ഓൾവീൽ ഡ്രൈവ്. നാലു സിലണ്ടർ പെട്രോളും ആറു സിലണ്ടർ ഡീസലും പെർഫോമൻസിനു വേണ്ടി മാത്രം രൂപകൽപന ചെയ്തതാണ്. കൂട്ടത്തിൽ സെവൻ സീരീസ് ആഡംബരം കൂടി തന്നാൽ ആരും വേണ്ടന്നു പറയില്ലല്ലോ. ഇന്ത്യയിൽ 630 എ പെട്രോൾ മോഡലുകൾ മാത്രമേ തുടക്കത്തിൽ ലഭിക്കൂ.

BMW 630i GT

∙ യുവത്വം ആറിൽ: സെവൻ സീരീസിനു താഴയെല്ല സിക്സ് സീരീസ്. സെവൻ സീരീസിനു യുവത്വം പോരന്നെു തോന്നുന്നവർക്കാണ് സിക്സ്. രൂപകൽപനയിൽത്തന്നെ ആ യുവത്വം തുടിക്കുന്നു. ഡോറുകൾക്ക് ഫ്രയ്മെുകളില്ല, ഗ്ലാസ് വെറുതെ ഉയർന്നു നിൽക്കുന്നു. നെടുനീളത്തിൽ വലിയ ബോണറ്റും പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന കൂപെ രൂപവുമൊക്കക്കെണ്ടാൽ കണ്ണെടുക്കില്ല. കയറിയാലോ ഇറങ്ങാൻ തോന്നില്ല. ഡ്രൈവ് ചെയ്താൽ നിർത്താനും തോന്നില്ല.

BMW 630i GT

∙ പുതുമയല്ല: നമുക്ക് സിക്സ് പുതുമയാണങ്കെിലും ബി എം ഡബ്ല്യുവിനല്ല. 1974 മുതൽ ഈ സ്റ്റൈലിങ്ങിൽ കാറുകളിറങ്ങുന്നു. കൂപെയായും കൺവെർട്ടിബിളായുമൊക്കെ കാർ പ്രേമികളെ ത്രസിപ്പിച്ച ആറാമന്റെ നാലാം തലമുറയാണ് ഇന്ത്യയിൽ. കഴിഞ്ഞ കൊല്ലം അവസാനം ലോക വിപണിയിലിറങ്ങിയ അതേ കാർ.

BMW 630i GT

∙ ആഢ്യൻ: അഡാപ്റ്റീവ് ബി എം ഡബ്ല്യു ഹെഡ്‌ലാംപുകൾ മുതൽ പിന്നിലെ പരന്ന എൽ ഇ ഡി ടെയ്ൽ ലാംപുകൾ വരെ പുറത്ത് തുളുമ്പുന്നത് ആഢ്യത്തം മാത്രം. സെവൻ സീരീസിനെപ്പോലെ ഗൗരവമല്ല, സ്പോർട്ടിനെസ്സണ് മുഖമുദ്ര. ചുറുചുറുക്കുള്ള സൗന്ദര്യം.  പനോരമിക് റൂഫും 18 ഇഞ്ച് അലോയ് വീലുകളും മൊബൈൽ ടച് സ്ക്രീനിനു സമാനമായ കീയുമൊക്കെ ഈ ചുറുചുറുക്കും യുവത്വവും ദ്യോതിപ്പിക്കുന്നുണ്ട്.

BMW 630i GT

∙ എന്താ കഥ: ഉള്ളല്ലൊം സെവൻ. വലിയ ലെതർ സീറ്റുകൾ പലതരത്തിൽ ക്രമീകരിക്കാം. യാത്രക്കാരന്റെ വലുപ്പത്തിനനുസരിച്ച് ബോഡി ഹഗിങ് വരെ ക്രമീകരിക്കാം. ബിസിനസ് ക്ലാസ് പിൻ നിരയിൽ രണ്ട് എൽ ഇ ഡി ഡിസ്പ്ലേകൾ. പിൻസീറ്റിനും ക്രമീകരണങ്ങളുണ്ട്. മ്യൂസിക് സിസ്റ്റം പിന്നിൽ നിന്നും പ്രവർത്തിപ്പിക്കാം. എ സി നാലു യാത്രക്കാർക്കും വേണ്ട രീതീയിൽ സെറ്റ് ചെയ്യാനാകും. സ്റ്റീയറിങ് നിയന്ത്രണങ്ങളും ഇലക്ട്രോണിക്. ജെസ്റ്റർ കൺട്രോൾ സംവിധാനം കരചലനത്തിനൊത്ത് കാര്യങ്ങൾ ചെയ്യാം. പിന്നിലെ യാത്രക്കാർക്ക് സ്വകാര്യതയ്ക്കും വെയിൽ തടയാനുമായി സ്വിച്ചിട്ടാൽ താഴുകയും ഉയരുകയും ചെയ്യുന്ന കർട്ടൻ.

BMW 630i GT

∙ പായും പുലി: വലുപ്പവും നീളവും കണ്ട് മടിക്കണ്ടേ. കാലൊന്നു കൊടുത്തു നോക്കൂ. കുതിപ്പാണ്. ആറു വരെ എണ്ണിക്കഴിയുമ്പോൾ നൂറു കടക്കും. 258 ബി എച്ച് പിയാണ് രണ്ടു ലീറ്റർ സൂപ്പർ ടർബോചാർജ്ഡ് പെട്രോളിന്. എയർ സസ്പൻഷെൻ യാത്ര ആകാശത്താണോ ഭൂമിയിലാണോ എന്ന ഭ്രമമുണ്ടാക്കുന്നെങ്കിൽ ക്ഷമിക്കുക. ഇത്ര കുതിപ്പല്ല, പെട്രോൾ കുടിക്കുമോ എന്ന സംശയത്തിനുമില്ല സ്ഥാനം. ടെസ്റ്റ്ഡ്രൈവ് കാർ ലീറ്ററിന് 10 കി മിക്കടുത്ത് മൈലേജ് തന്നു.

BMW 630i GT

∙ സംഗീതപ്പെരുമഴ: സബ് വൂഫറടക്കം 12 സ്പീക്കറുള്ള 205 വാട്സ് സംഗീതം കാതുകൾക്ക് ഇമ്പമാണങ്കെിൽ കർട്ടൻ എയർബാഗടക്കമുള്ള സുരക്ഷാ സംവിധാനം ഉരുക്കുമറപോലെ സുരക്ഷയേകും. പാർക്കിങ് അസിസ്റ്റ് ഒരു എളുപ്പവഴിയാണ്. അതു പോലെ കൃത്യതയുള്ള ത്രി ഡി മാപ്പുകൾ വഴി തെറ്റിക്കില്ല.

BMW 630i GT

∙ വില: 630 എ സ്പോർട് ലൈൻ മാത്രമേ ഇന്ത്യയിലുള്ളൂ. വില 60.80 ലക്ഷം. തെല്ലൊന്നു വലിച്ചു പിടിച്ചാൽ അഞ്ചാം സീരീസിൽ നിന്ന് പെട്ടെന്ന് ഏഴിന്റെ സുഖത്തിലത്തൊം. സെവൻ സീരീസ് തുടങ്ങുന്നത് 1.20 കോടിയിലാണന്നെു കൂടി അറിയുക.

∙ ടെസ്റ്റ്ഡ്രൈവ്: പ്ലാറ്റിനോ ക്ലാസിക്. 8113088888