ഇതാ സാൻട്രൊ രണ്ടാമൻ

സാൻട്രൊ: സ്ഥാപനത്തെ ജനിപ്പിച്ച കാർ. ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ ആദ്യ തലവനായിരുന്ന ബി വി ആർ സുബ്ബുവിെൻറ പുസ്തകത്തിെൻറ ശീർഷകം ഇന്ത്യയിലെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ശരി. സാൻട്രൊയുടെ പിന്നിലിരുന്നാണ് ഹ്യുണ്ടേയ് മോട്ടോർ എന്ന കൊറിയൻ വാഹന നിർമാതാക്കൾ ഇന്ത്യയിലെ രണ്ടാമതു കാർ കമ്പനിയായി വളർന്നത്. രണ്ടു ദശകത്തെ ഇടവേളയ്ക്കു ശേഷം പുതിയ തലങ്ങളിലേക്ക് ഹ്യുണ്ടേയ് ഇന്ത്യയെ വളർത്താൻ സാൻട്രൊ തന്നെ വീണ്ടുമെത്തുന്നു. ഹ്യുണ്ടേയ് നിർമാണശാലയിലെ ടെസ്റ്റ് ട്രാക്കിലൊരുക്കിയ ഫസ്റ്റ്െെഡ്രവിൽ ഒാടിച്ചറിഞ്ഞ സാൻട്രൊ ഇതാ.

∙ പേരു മാത്രം: പുതിയ സാൻട്രൊയും പഴയ സാൻട്രൊയുമായുള്ള സാദൃശ്യം പേരിൽ ഒതുങ്ങുന്നു. എന്നാൽ 20 കൊല്ലം മുമ്പ് പഴയ സാൻട്രൊ ഇന്ത്യയിലെ വാഹനവ്യവസായ മേഖലയിൽ പുത്തൻ പ്രവണതകൾ തുറന്നിട്ടതുപോലെ പുതിയ സാൻട്രൊ രണ്ടാമതൊരിക്കൽക്കൂടി കാലികമായ മാറ്റങ്ങൾക്കു തുടക്കമിടുകയാണ്. ചെറിയൊരു കുടുംബ കാറിൽ എന്തൊക്കെയാകാം എന്നതിനു പുത്തൻ തലങ്ങൾ തീർക്കുകയാണ് സാൻട്രൊ.

Hyundai Santro

∙ ഗൃഹാതുരത്വം: സാന്‍ട്രൊ എന്ന പേരിന്റെ നൊസ്റ്റാൽജിയയുമായി ഇതുവരെ ഹ്യുണ്ടേയ്ക്ക് ഇല്ലാതിരുന്ന ഒരു വിഭാഗം തീർക്കുകയാണ് പുതിയ കാർ. ഇയോണിനു മുകളിൽ െഎ െടൻ ഗ്രാൻഡിനു തൊട്ടു താഴെ സെലേറിയോ, ടിയാഗോ തുടങ്ങിയ കാറുകളോടു കിടപിടിക്കാനൊരു മോഡൽ. മാസം പരമാവധി 10000 കാറുകൾ വിൽക്കാനാണ് പദ്ധതി. 

∙ ടോൾബോയ്: ആദ്യ സാൻട്രൊയെപ്പോലെ ഉയർന്നു നിൽക്കുന്ന ടോൾബോയ് രൂപകൽപനയാണ് സാൻട്രൊ. ഉള്ളിലും പുറത്തും പഴയ സാൻട്രൊയെക്കാൾ വലുപ്പം. വീൽ ബേയ്സ് കൂടുതലുള്ളതും എൻജിൻ ബേയ്ക്ക് ഒതുക്കമുള്ളതും ഉള്ളിലെ അധികസ്ഥലമായി പരിണമിക്കുന്നു. മുന്നിൽ രണ്ടാൾക്കും പിന്നിൽ മൂന്നു പേർക്കും സുഖ സവാരി. ലെഗ് റൂം, ഹെഡ് റൂം, നല്ല സീറ്റുകൾ, പ്രീമിയം സെഡാനുകളെപ്പോലെ പിന്നിൽ എ സി വെൻറ്, ഏറ്റവും താണ മോഡലിനും എയർ ബാഗും എ ബി എസും, ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ, റിവേഴ്സ് ക്യാമറ ...

∙ സാങ്കേതികത: ആധുനിക സാങ്കേതികതയിൽ പിറന്ന സാൻട്രൊയ്ക്ക് പുതിയ പ്ലാറ്റ്ഫോമാണ്. സുരക്ഷയ്ക്കും സുഖസവാരിക്കും മുൻതൂക്കം നൽകുന്ന രൂപകൽപനയിൽ സ്െറ്റലിങ് പിൻ സീറ്റിലാകുന്നില്ല. ഏതാണ്ട് െഎ 10 ഗ്രാൻഡിനൊപ്പം നിൽക്കുന്ന കാഴ്ചഭംഗിയാണ്. ക്രോമിയം ആവരണമുള്ള വലിയ ഗ്രിൽ കാട്ടാനയുടെ മസ്തകത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ആധുനികത തുളുമ്പുന്ന ഹെഡ് ലാംപ്. വശങ്ങളിൽ വലിയ വീൽ ആർച്ചുകൾക്കു പുറമെ മസ്കുലർ വടിവുള്ള പാനലുകൾ. പിൻവശം പൊതുവെ ലളിതമാണ്. 

Hyundai Santro

∙ സ്െെറ്റിലിങ്: യുവതലമുറയ്ക്കു ചേർന്ന വടിവഴകുകൾ. മെർക് കാറുകളിലേതു പോലെയുള്ള എ സി െവൻറ്. െസൻറർ കൺസോളിൽ ഉറപ്പിച്ച പവർവിൻഡോ സ്വിച്ചുകൾ. കളർ കോഡിങ്ങുള്ള സീറ്റ് ബെൽറ്റും മറ്റു ഘടകങ്ങളും. മേൽത്തരം പ്ലാസ്റ്റിക്. ദോഷം പറയാനൊന്നുമില്ല.

∙ പെട്രോൾ കുടിക്കില്ല: 1.1 ലീറ്റര്‍, എപ്‌സിലോന്‍ പെട്രോൾഎന്‍ജിൻ ആകെ മാറി. നിശ്ശബ്ദം, കാര്യക്ഷമം. 69 ബി എച്ച് പിയുണ്ട് ഇപ്പോൾ. നല്ല ടോർക്കും. ലീറ്ററിന് 21 കി മി വരെ ഇന്ധനക്ഷമത പ്രതീക്ഷിക്കാം. െെഡ്രവിങ് അതീവ സുഖകരം. കൂടുതൽ സുഖകരമാക്കാൻ എ എം ടി. നിലവിലുള്ള എ എം ടികളിൽ നിന്നു വ്യത്യസ്തമായ ഇലക്ട്രിക്കലി നിയന്ത്രിക്കുന്ന ആക്ചുവേറ്ററുകളുള്ള യൂണിറ്റ് സി വി ടി ഗിയർബോക്സുകളോടു കിട പിടിക്കും. സി എൻ ജി മോഡലാണ് മറ്റൊരു പരിഷ്കാരം.

∙ ബുക്ക് ചെയ്യാം: പ്രീ ബുക്കിങ് 10 ന് ആരംഭിച്ചു. ഔദ്യോഗികമായി പുറത്തിറക്കുന്ന 23 ന് തലേന്നു വരെ വരെ പ്രീബുക്കിങ് ഉണ്ട്. ഇങ്ങനെ ബുക്ക് ചെയ്യുന്നവർ 50000 പേർക്ക് ആകർഷകമായ ഇൻട്രൊഡക്ടറി വില ബാധകം. 11000 രൂപയാണ് ബുക്കിങ് തുക.