ഭക്ഷണം കഴിക്കുമ്പോൾ തലച്ചോറിൽ സംഭവിക്കുന്നത്....

ഭക്ഷണം കഴിക്കുമ്പോൾ ഒരു ഉന്മേഷമൊക്കെ തോന്നാറുണ്ടോ? ഇതിനു പിന്നിൽ തലച്ചോറ് ആണെന്നാണ് ഗവേഷ കർ പറയുന്നത്. ഭക്ഷണം തലച്ചോറിനെ രണ്ടു തവണ ഉത്തേജിപ്പിക്കുന്നു. എത്ര ഭക്ഷണം കഴിക്കുമ്പോഴും ഭക്ഷണം ഉദരത്തിൽ എത്തുമ്പോഴും ആണിത്. തലച്ചോറും ദഹനവ്യവസ്ഥയും തമ്മിൽ എത്രമാത്രം ബന്ധ പ്പെട്ടിരിക്കുന്നുവെന്ന് സെൽ മെറ്റബോളിസം ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം വ്യക്തമാക്കുന്നു. എന്തു കൊണ്ടാണ് നമുക്ക് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണം അമിതമായി കഴിക്കുന്നത് എന്നതിനെക്കുറിച്ചും ഇത് സൂചന നൽകുന്നു. 

ഡോപാമിൻ പുറപ്പെടുവിക്കുന്ന രണ്ട് ഘട്ടങ്ങൾ കണ്ടെത്താനായില്ലെങ്കിലും തലച്ചോറിന്റെ ഏതുഭാഗമാണ് ഇതുമായി ബന്ധപ്പെടേണ്ടത് എന്ന് തങ്ങൾക്ക് തിരിച്ചറിയാനായെന്നും പൊസിഷൻ എമിഷൻ ടോമോഗ്രഫി (PET) എന്ന സാങ്കേതിക വിദ്യയാണ് ഇതിനുപയോഗിച്ചതെന്നും ഗവേഷകനായ മാർക്ക് ടിറ്റ്ഗെമെയർ പറയുന്നു. ഇന്ദ്രിയാവബോധവും റിവാർഡും ആയി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗമാണ് ആദ്യം ഡോപാമിൻ റിലീസ് െചയ്യുന്നത്. ഭക്ഷണം കഴിച്ചതിനുശേഷം ഡോപാമിൻ പുറപ്പെടുവിക്കുന്നത് ബൗദ്ധികപ്രവർത്തനവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗമാണെന്നും ഗവേഷകർ പറയുന്നു. 

12 പേർക്ക് പഠനത്തിന്റെ ഭാഗമായി കൊതിയൂറുന്ന മിൽക്ക്ഷേക്ക് അല്ലെങ്കിൽ ഒരു രുചിയും ഇല്ലാത്ത ദ്രാവകമോ നൽകി. ഈ സമയത്ത് PET വിവരങ്ങൾ റെക്കോർഡ് ചെയ്തു. മിൽക്ക് ഷേക്ക് ആദ്യം രുചിച്ചപ്പോൾ തന്നെ തലച്ചോർ പുറപ്പെടുവിക്കുന്ന ഡോപാമിന്റെ അളവ് കൂടിയതായി കണ്ടു. എന്നാൽ ഭക്ഷണം വയറ്റിലെത്തിയ ശേഷം, ഡോപാമിൻ പുറപ്പെടുവിക്കുന്നത് ഭക്ഷണത്തോടുള്ള ആസക്തി എത്ര കൂടുതലാണോ അത്രയും സാവധാനത്തിലാണെന്നു കണ്ടു.  ഒരു തരത്തിൽ പറഞ്ഞാൽ തലച്ചോർ പുറപ്പെടുവിക്കുന്ന ഡോപാമിന്റെ അളവ് ഭക്ഷണം കഴിക്കാനുള്ള ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു. ആവശ്യത്തിന് ഡോപാമിൻ പുറപ്പെടുവിക്കും വരെ നമ്മൾ ഭക്ഷണം കഴിച്ചുകൊണ്ടേയിരിക്കും എന്നും ഈ പഠനം പറയുന്നു.