മധുരംപിള്ളിയിൽ നെൽക്കൃഷിക്ക് വില്ലനായി ചേക്കപ്പുല്ല്

ചെന്ത്രാപ്പിന്നി ∙  മണപ്പറത്തിന്റെ നെല്ലറയായ എടത്തിരുത്തി  മധുരം പിള്ളിയിൽ നെൽക്കൃഷിക്ക് വില്ലനായി ചേക്കപുല്ലു വളരുന്നു. പാടശേഖരങ്ങളിൽ തഴച്ചു വളർന്ന ചേക്കപുല്ല് മൂന്ന് വർഷം മുൻപ് നാല് വാർഡുകളിൽ  തൊഴിലുറപ്പ് പദ്ധതിയിൽ ഏക്കറുകണക്കിന് ചേക്കപുല്ല് പറിച്ച് മാറ്റിയിരുന്നു. പിന്നീട് പരീക്ഷണമെന്നോണം അഞ്ച് ഏക്കറിൽ നെൽക്കൃഷി നടത്തിയെങ്കിലും വീണ്ടും ചേക്കപുല്ലിന്റെ  ഭീഷണി ഉണ്ടായതോടെയാണ് കർഷകർ കൃഷിചെയ്യുന്നതിൽ നിന്ന് പിന്തിരിയുന്നത്. പത്ത് ഏക്കറോളം പാടശേഖരത്തിലാണ് ചേക്കപ്പുല്ല് വളർന്നിട്ടുള്ളത്.

മണ്ണിൽ താഴ്ന്നിറങ്ങുന്ന ചേക്കപുല്ലിന്റെ  വേരിലെ കിഴങ്ങിൽ നിന്നുമാണ് വീണ്ടും മുളപൊട്ടി യുണ്ടാവുന്നത്. ചെയ്തിരുന്ന നെൽക്കൃഷി കതിരിടാരാവുമ്പോൾ ഇടയിലൂടെ  കൂടുതൽ കതിരിടുന്നത് ചേക്കപുല്ലാണ്.. സാമ്പത്തിക നഷ്ടത്തെ തുടർന്ന് പാടത്ത് നിന്നും ചേക്കപുല്ല്  കളയാൻ താൽപ്പര്യം കുറവാണ്.   കള നാശിനി അടിച്ചാൽ പുല്ല് നശിക്കുമെന്ന് പരയുന്നുണ്ടെങ്കിലും പാടശേഖര ഉടമകൾ സമ്മതിക്കുന്നില്ല. കാർഷിക സർവകലാശാലയിൽ നിന്നു വന്നവർ പുല്ലു പറിച്ച് പരീക്ഷണം നടത്തിയതെല്ലാതെ തുടർ നടപടിയുണ്ടായില്ലെന്ന് കർഷകർക്ക് ആക്ഷേപമുണ്ട്.

മാണിയംതാഴം പാടശേഖരത്തിൽ കർഷക കൂട്ടായ്മ 30 ഏക്കറിൽ നടത്തിയിരുന്ന നെൽക്കൃഷി പ്രളയം കവർന്ന ശേഷം എട്ട് ഏക്കറിൽ പരീക്ഷിച്ച അസമിൽനിന്നും കൊണ്ടുവന്ന ബാസ് എന്ന നെൽവിത്ത് ഉപയോഗിച്ചുള്ള കൃഷി കൊയ്ത്തിന് പാകമായിട്ടുണ്ട്. മുപ്പത് ഏക്കർ തരിശായികിടക്കുന്ന വയൽ അടക്കം 70 ഏക്കർ പാടശേഖരമാണ് പ‍ഞ്ചായത്തിലുള്ളത്. ഏഴ് കൊല്ലം മുൻപ് 35 അംഗങ്ങളായുള്ള പാടശേഖര സമിതിയുണ്ടാക്കിയാണ് സർക്കാർ സഹായത്തോടെ നെൽക്കൃഷി വിപുലമാക്കിയത്.

കൃഷിക്കാവശ്യമായ ശുദ്ധജലത്തിനായി ചിറക്കൽ ചെറുപുഴ  പദ്ധതി പ്രവർത്തനം നീളുന്നത് കൃഷിക്ക് മങ്ങലാണ്. പാടങ്ങളുടെ ഉടമകളുമായി സഹകരണത്തോടെ ടാക്ടർ ഉപയോഗിച്ച് കൃഷിക്ക് തടസമായ ചേക്കപുല്ല് നീക്കംചെയ്ത് അടുത്ത വർഷം കൂടുതൽ നെൽകൃഷിചെയ്യുവാനുള്ള നീക്കത്തിലാണ് പാടശേഖര സമിതി.