നായയ്ക്കു കൂട് ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാമൂഹികജീവിയായനായ യജമാനനിൽനിന്നു സ്നേഹവും പരിചരണവും ആഗ്രഹിക്കുന്നു. അതുകൊണ്ട് എപ്പോഴും അതിനു മേൽ ശ്രദ്ധ വേണം.

വീടിനകത്ത്: രോമം കൂടുതലില്ലാത്ത നായകളെ വീടിനകത്ത് വളർത്താം. എങ്കിലും അതിന് പ്രത്യേക സ്ഥലം നൽകണം വീടിനകത്ത് യഥേഷ്ടം സഞ്ചരിക്കാൻ അനുവദിക്കരുത്. പാർപ്പിടം വൃത്തിയുള്ളതായിക്കണം. കിടക്കാൻ മെത്തയായി കടലാസ്, തുണി എന്നിവ ഉപയോഗിക്കാം. മലമൂത്ര വിസർജനത്തിനു പുറത്തേക്ക് കൊണ്ടുപോയി നിശ്ചിതസ്ഥലത്തു നിറവേറ്റാൻ പഠിപ്പിക്കണം. കുട്ടിക്കാലത്ത് മുറിയുടെ ഒരു മൂലയിൽ കടലാസ്, വിരിച്ചിട്ട് അതിൽ വിസർജിക്കാൻ പഠിപ്പിക്കാം. പിന്നീട് അതേ സ്ഥലത്തു വച്ച കടലാസ് പുറത്തുകൊണ്ടുപോയി വച്ചിട്ട് അതിൽ വിസർജിക്കാൻ ശീലിപ്പിക്കണം. മുറിക്കകത്ത് നല്ല വായുസഞ്ചാരവും വെളിച്ചവും വേണം. നായകൾക്കു പറ്റിയ കളിപ്പാടങ്ങൾ, ചവച്ചുതിന്നാൽ പറ്റുന്ന ജെലാറ്റിൻ ടോയ്സ് എന്നിവ നൽകാം. അണുനാശിനി ഉപയോഗിച്ച് നിലം കഴുകുമ്പോൾ അതിൽ നായ്ക്ക് ഹാനികരമായ വിഷവസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണം.

വീടിനു പുറത്ത്: അയൽപക്കവും വന്നുപോകുന്നവരെയും ശ്രദ്ധിക്കാൻ പറ്റിയ ഇടത്തായിരിക്കണം കൂട്. തണൽമരങ്ങൾക്കു താഴെയാകുന്നതു നന്ന്. കൂട് വിസ്താരമുള്ളതും തറ ദൃഢവും വഴുക്കൽ ഇല്ലാത്തതും മയമുള്ളതും ആയിരിക്കണം. കൂടിന് ചുറ്റും കളിക്കാനും വ്യായാമത്തിനും കുറച്ചു സ്ഥലമുള്ളതും അതിനുവേലി കെട്ടുന്നതും നന്ന്. എപ്പോഴും വെള്ളം കിട്ടുന്ന സ്ഥലത്തായിരിക്കണം. വിസർജ്യങ്ങൾ കളയാൻ പ്രത്യേകം കുഴി ഉണ്ടായി രിക്കണം. അണുനാശിനി ഉപയോഗ‍ിച്ച് കൂടും പരിസരവും വൃത്തിയാക്കണം.

തറയിൽനിന്നു മലിനജലം യഥേഷ്ടം ഒഴുകിപ്പോകത്തക്കനിലയിലായിരിക്കണം ഇത് പൈപ്പിൽകൂടി കുഴിയിൽ എത്തിക്കണം കൂടിന്റെ വാതിൽ സൂര്യന് അഭിമുഖമല്ലാതിരിക്കട്ടെ. മഴയിൽ നിന്നും കാറ്റിൽ നിന്നും സംരക്ഷണം കിട്ടാൻ അതാണ് നല്ലത്. ചെള്ള്, ചേൻ എന്നിവയിൽനിന്നു നായയെയും കൂടിനെയും സംരക്ഷിക്കണം. അവയെ നശിപ്പിക്കുന്നതിനു മരുന്ന് ഉപയോഗിക്കാം. കൂടിനകത്ത് നായകൾക്ക് കിടക്കാനും ഉറങ്ങാനുമുള്ള സുരക്ഷിതസ്ഥലം വേണം. ഇവിടം കാർഡ്ബോർഡോ കമ്പിവലയോ മരയഴിയോകൊണ്ട് മറച്ചതായിരിക്കണം.

പെൺപട്ടിക്കു പ്രസവത്തിനായി പ്രത്യേക സ്ഥലം കൂടിനകത്ത് ഒരുക്കണം. പ്രസവസമയത്ത് അതിനെ ഏകാഗ്രതയ്ക്കായി വിടണം കൂടിനു ചുറ്റും വലിയ പുല്ലുകളും കുറ്റിക്കാടുകളും വളരാൻ അനുവദിക്കരുത്. ക്ഷുദ്രജീവികളുടെ ഉപദ്രവം ഉണ്ടാകാം.

കൂടിന്റെ വിസ്താരം

ഹ്രസ്വകാല പാർപ്പിടം: 1993 ലെ കനേഡിയിൽ കൗൺസിൽ ഒാൺ അനിമൽ കെയർ എന്ന സംഘടന അനുശാസിക്കുന്ന അളവ്.

ശരീരഭാരം

തറയുടെ വിസ്തീർണം

12 കിലോയിൽ കുറവ്

12 മുതൽ 30 കിലോ

30 കിലോയ്ക്ക് മുകളിൽ

ഒരു ചതുരശ്രമീറ്റർ

1.20 ചതുരശ്രമീറ്റർ

2.23 ചതുരശ്രമീറ്റർ

ദീർഘകാല പാർപ്പിടം

അഞ്ച് കിലോയിൽ താഴെ

ഒന്നോ രണ്ടോ എണ്ണത്തിന് 4–5 ചതുരശ്രമീറ്റർ. അതിൽ കൂടുതലാണെങ്കിൽ ഒാരോ നായയ്ക്കും ഒരു ചതുരശ്രമീറ്റർ അധികം നൽകണം.

5–10 കിലോ തൂക്കം

4–5 ചതുരശ്രമീറ്റർ / ഒന്ന്–രണ്ട് എണ്ണത്തിന് 1.9 ചതുരശ്രമീറ്റർ / കൂടുതലുള്ള ഒാരോ നായയ്ക്കും.

10–25 കിലോ തൂക്കം

4.5 ചതുരശ്രമീറ്റർ / ഒന്ന്, രണ്ട് എണ്ണത്തിന് 2.25 ചതുരശ്രമീറ്റർ / കൂടുതലുള്ള ഒാരോന്നിനും

25–35 കിലോ തൂക്കം

6.5 ചതുരശ്രമീറ്റർ / ഒന്ന്, രണ്ട് എണ്ണത്തിന് 3.25 ചതുരശ്രമീറ്റർ / കൂടുതലുള്ള ഒാരോന്നിനും

35 കിലോയ്ക്കു മുകളില്‌

8 ചതുരശ്രമീറ്റർ / ഒന്ന്–രണ്ട് എണ്ണത്തിന് 4 ചതുരശ്രമീറ്റർ / കൂടുതലുള്ള ഒാരോന്നിനും.

പ്രായപൂർത്തിയായ നായയുടെ തലമുതൽ വാലറ്റം വരെയുള്ള നീളത്തിനേക്കാൾ ഒരു മീറ്റർ അധികം നീളവും വീതിയും അതിന്റെ പിൻകാലിൽ നിൽക്കുമ്പോൾ കൂടിന്റെ മൂകൾഭാഗം തട്ടാത്തവിധത്തിലും ആയിരിക്കണം. (അല്ലെങ്കിൽ നിൽക്കുമ്പോൾ തലയിൽനിന്ന് ഒരു മീറ്റർ അധികം ഉയരം) കൂടിന്റെ ഉൾഭാഗം ഈ രീതിയിലായിരിക്കണമെന്നാണ് പൊതുവേ അംഗീകരിച്ചിരിക്കുന്നത്.

മേൽക്കൂര ഒാടുമേഞ്ഞതോ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞതോ, കോൺ‌ക്രീറ്റ് ചെയ്തതോ ആകാം. വേനൽക്കാലത്ത് കൂടിന്റെ മുകളിൽ വയ്ക്കോൽ നനച്ചിടുന്നതും വെള്ളം തളിച്ചു കൊടുക്കുന്നതും നല്ലതാണ്.