കേരളാ ബോക്സ്ഓഫീസ് കീഴടക്കി അനുഷ്ക ഷെട്ടി

അനുഷ്ക ഷെട്ടി പ്രധാനവേഷത്തിൽ എത്തിയ ബാഗമതി കേരളത്തിലും മികച്ച പ്രതികരണം നേടി മുന്നേറുന്നു. ജനുവരി 26ന് റിലീസിനെത്തിയ ചിത്രത്തിന് കേരളത്തിൽ നിന്നും ലഭിച്ചിരിക്കുന്ന ഗ്രോസ് കലക്ഷൻ രണ്ട് കോടി രൂപയാണ്.

വിജയ്, സൂര്യ സിനിമകളെ മാറ്റിനിർത്തിയാൽ അന്യഭാഷ ചിത്രത്തിന് ലഭിക്കുന്ന മികച്ച തുകയാണിത്. ആദ്യ ആഴ്ചയേക്കാൾ മികച്ച പ്രതികരണമാണ് ചിത്രം രണ്ടാം വാരത്തിലേക്ക് പിന്നിടുമ്പോള്‍ ലഭിക്കുന്നത്.