കശ്മീരിൽ 3 ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗർ ∙ കശ്മീരിലെ ബുദ്ഗാം ജില്ലയിൽ 3 ഭീകരരെ ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ചു. ഹപത്‌നാർ പ്രദേശത്ത് ഇവർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തടർന്ന് നടത്തിയ തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനായിട്ടില്ല.