കുംഭമേളയ്ക്കായി ഒരുക്കിയ ക്യാംപിൽ തീപിടിത്തം: ആളപായമില്ല, തീ നിയന്ത്രണവിധേയം

പ്രയാഗ്‌രാജ്∙ കുംഭമേളയ്ക്കായി ഒരുക്കിയ ക്യാംപിൽ തീപിടിത്തം. യുപിയിലെ പ്രയാഗ്‌രാജിൽ നാളെ കുംഭമേള ആരംഭിക്കാനിരിക്കെ ഇന്ന് ഉച്ചകഴിഞ്ഞുണ്ടായ തീപിടിത്തത്തിൽ നിരവധി ടെന്റുകൾ കത്തിനശിച്ചത് മേഖലയിൽ പരിഭ്രാന്തി പരത്തി. അഗ്നിരക്ഷാസേന ഉടൻതന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായമോ ആർക്കും പരുക്കോ ഇല്ല. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിനു പിന്നിലെന്നാണ് വിവരം. സെക്ടർ 16ലെ ദിഗംബർ അഖാഡ നിർമിച്ച ടെന്റുകളിലാണ് സ്ഫോടനവും തീപിടിത്തവും ഉണ്ടായത്.