ഉത്തര കൊറിയൻ അംബാസഡർ കൂറുമാറി

സോൾ ∙ ഇറ്റലിയിലെ ഉത്തര കൊറിയയുടെ ആക്ടിങ് അംബാസഡർ ജോ സോങ് ഗിൽ കൂറുമാറിയതായി സൂചന. ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം കഴിഞ്ഞ നവംബറിൽ റോം വിട്ട ജോ പടിഞ്ഞാറൻ രാജ്യങ്ങളിലൊന്നിൽ രാഷ്ട്രീയ അഭയം തേടുകയാണെന്നാണു മാധ്യമ റിപ്പോർട്ടുകൾ.

ഇദ്ദേഹത്തിന്റെ പിതാവ് ഉത്തര കൊറിയയിലെ പ്രമുഖ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു. മെഡിക്കൽ ബിരുദമുള്ള ഭാര്യയുടെ പിതാവ് തായ്‌ലൻഡിൽ അംബാസഡറായിരുന്നു. ഫ്രഞ്ച്, ഇറ്റാലിയൻ, ഇംഗ്ലിഷ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ജോ 2015 മേയിലാണു റോമിൽ എത്തിയത്. ഒക്ടോബറിൽ ആക്ടിങ് അംബാസഡറായി. റോം ആസ്ഥാനമായുള്ള യുഎൻ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷനുമായി ബന്ധം നിലനിർത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാണ് ഇറ്റലിയുമായി ഉത്തര കൊറിയ നയതന്ത്രബന്ധം തുടരുന്നത്.