സംവിധായകൻ പുറത്തായ സിനിമയ്ക്കു നേട്ടം

ലൊസാഞ്ചലസ് ∙ ബൊഹീമിയൻ റാപ്‌സഡിയുടെ ചിത്രീകരണം തീരാൻ ആഴ്ചകൾ മാത്രമുള്ളപ്പോഴാണു സംവിധായകൻ ബ്രയാൻ സിംഗറെ മാറ്റിയത്. തുടർച്ചയായി ചിത്രീകരണം മുടക്കിയതിന്റെ പേരിലായിരുന്നു ഇത്. പിന്നീട് ഡെക്സ്റ്റർ ഫ്ലെക്ചർ ആണു സിനിമ പൂർത്തിയാക്കിയതെങ്കിലും സംവിധായകനായി എഴുതിക്കാണിക്കുന്നതു സിംഗറുടെ പേരു തന്നെയാണ്. പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ നിർമാതാവ് ഗ്രഹാം കിങ്, പക്ഷേ സിംഗറുടെ പേരു പരാമർശിച്ചതേയില്ല. മീ ടൂ വിവാദത്തിൽ കുടുങ്ങിയ സിംഗർ ചടങ്ങിന് എത്തിയതുമില്ല. ഗ്രീൻ ബുക്കിനാണ് ഏറ്റവുമധികം (3) പുരസ്കാരങ്ങൾ. ‘എ സ്റ്റാർ ഈസ് ബോൺ’ എന്ന ചിത്രത്തിലൂടെ ലേഡി ഗാഗയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരം പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ലേഗി ഗാഗ ഒരുക്കിയ ഗാനത്തിനു മാത്രമാണു പുരസ്കാരം.

മികച്ച സിനിമ (ഡ്രാമ)  -  ബൊഹീമിയൻ റാപ്‌സഡി

മികച്ച സിനിമ (കോമഡി, മ്യൂസിക്കൽ) - ഗ്രീൻ ബുക്ക്

മികച്ച വിദേശ ചിത്രം  –  റോമ (മെക്‌സിക്കോ)