സിറിയ: യുഎസ് സേനാ പിന്മാറ്റം തുടങ്ങി

ബെയ്റൂട്ട് ∙ ഐഎസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി 8 വർഷം മുൻപ് സിറിയയിൽ എത്തിയ യുഎസ് സഖ്യസേന പിന്മാറിത്തുടങ്ങി. ഏതൊക്കെ സ്ഥലങ്ങളിൽ നിന്നാണ് പിന്മാറുന്നതെന്ന വിവരം സുരക്ഷാകാരണങ്ങളാൽ പുറത്തുവിട്ടിട്ടില്ല. വടക്കുകിഴക്കൻ പ്രവിശ്യയായ ഹസാക്കേയിലെ റമീലൻ വ്യോമതാവളത്തിലെ സൈനിക സാന്നിധ്യമാണ് കുറച്ചതെന്ന് മനുഷ്യാവകാശ സംഘടനയായ സിറിയൻ ഒബ്സർവേറ്ററി വെളിപ്പെടുത്തി.

സഖ്യസേനയിൽപെട്ട 2000 സൈനികരാണ് സിറിയയിലുള്ളത്. സർക്കാരിനെ പിന്തുണയ്ക്കുന്ന റഷ്യൻ സേന ഇവിടെ തുടരുകയാണ്. യുഎസ് പിന്മാറ്റം പ്രഖ്യാപിച്ചതല്ലാതെ രാജ്യം വിട്ടുപോകുമെന്ന് റഷ്യ കരുതുന്നില്ല. സാവധാനമുള്ള പിന്മാറ്റമാണ് യുഎസ് ഉദ്ദേശിക്കുന്നതെന്നാണ് സഖ്യകക്ഷിയായ ഫ്രാൻസിന്റെ നിഗമനം.