നവാസ് ഷരീഫ് ആശുപത്രിയിൽ

ലഹോർ ∙ പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കോട് ലഖ്പത് ജയിലി‍ൽ നിന്ന് പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജിയിൽ പ്രവേശിപ്പിച്ച് വിവിധ പരിശോധനകൾ നടത്തി. മാധ്യമങ്ങളുടെ അന്വേഷണങ്ങളോട് ഷരീഫ് പ്രതികരിച്ചില്ല. അഴിമതിക്കേസിലാണ് മുൻപ്രധാനമന്ത്രി 7 വർഷം തടവിനു ശിക്ഷിക്കപ്പെട്ടത്.