നവാസ് ഷരീഫിന് ഗുരുതര രോഗം

ലഹോ‍ർ ∙ അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ആരോഗ്യനില അതീവഗുരുതരമെന്ന് അദ്ദേഹത്തിന്റെ ഡോക്ടർമാർ. ഹൃദ്രോഗബാധയെത്തുടർന്ന് ഷരീഫിനെ കഴിഞ്ഞ ദിവസം ആശുപ്രതിയിലെത്തിച്ച് പരിശോധനകൾ നടത്തിയിരുന്നു. ചികിൽസയ്ക്കു ശേഷം ജയിലിലേക്കു മാറ്റി. എന്നാൽ, ഷരീഫിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്നാണ് ഡോക്ടർമാരുടെ ഉപദേശം. 7 വർഷ തടവുശിക്ഷയാണ് കഴിഞ്ഞ ഡിസംബറിൽ ഷരീഫിനു വിധിച്ചത്.