വെനസ്വേലയുടെ എണ്ണക്കമ്പനിക്ക് യുഎസ് ഉപരോധം

വാഷിങ്ടൻ ∙ വെനസ്വേലയുടെ പൊതുമേഖലാ എണ്ണ കമ്പനിയായ പെട്രൊലസ് ഡി വെനസ്വേലയ്ക്ക് (പിഡിവിഎസ്എ) യുഎസ് ഉപരോധം ഏർപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന രാജ്യത്തിന് 1100 കോടി ഡോളർ വരുമാന നഷ്ടമുണ്ടാക്കുന്നതാണ് ഈ ഉപരോധം. പിഡിവിഎസ്എയുമായുള്ള എല്ലാ ഇടപാടുകളും യുഎസ് കമ്പനികൾ നിർത്തി.

പ്രതിപക്ഷ നേതാവ് യുവാൻ ഗ്വൈദോ രണ്ടാഴ്ച മുൻപ് പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചിരുന്നു. വെനസ്വേല നാഷനൽ അസംബ്ലി നേതാവായ ഗ്വൈദോയെ യുഎസും ഏതാനും സഖ്യ രാജ്യങ്ങളും അംഗീകരിക്കുകയും പ്രസിഡന്റ് മഡുറോയോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, സൈന്യത്തെ ഉപയോഗിച്ച് ജനകീയ പ്രക്ഷോഭം അടിച്ചമർത്താനാണ് മഡുറോ ശ്രമിച്ചു വരുന്നത്. റഷ്യയും ചൈനയും ഉൾപ്പെടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു.