ചൈനാ വിമതന് 5 വർഷം തടവ്

ബെയ്‌ജിങ് ∙ ചൈനയിലെ പ്രമുഖ മനുഷ്യാവകാശ വെബ് സൈറ്റിന്റെ സ്ഥാപകൻ ലീയോ ഫെയ്യൂവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി 5 വർഷം തടവിനു ശിക്ഷിച്ചു. ചൈനയിലെ മറ്റു മാധ്യമങ്ങളിൽ വരാത്ത സർക്കാർ അഴിമതി, പൊലീസ് അതിക്രമം, പൗരാവകാശ സമരങ്ങൾ തുടങ്ങിയ വിഷയങ്ങളാണു ലീയോ ഫെയ്യുവിന്റെ ‘സിവിൽ‌ റൈറ്റ്സ് ആൻഡ് ലൈവ്‌ലിഹുഡ് വാച്’ വെബ്സൈറ്റിലുള്ളത്. സെൻട്രൽ ഹുബെയ് പ്രവിശ്യയിലെ കോടതിയാണു ശിക്ഷ വിധിച്ചതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച് റിപ്പോർട്ട് ചെയ്തു. ഭരണകൂടവിരുദ്ധ പ്രവൃത്തികളുടെ പേരിൽ മനുഷ്യാവകാശ അഭിഭാഷകൻ വാങ് ക്വൻഷാങ്ങിനു നാലരവർഷം തടവു വിധിച്ചതിനു പിന്നാലെയാണിത്.