ബേക്ക് ചെയ്തെടുത്ത മീൻ രുചി

മീൻ രുചികൾ പലതരത്തിലുണ്ട്. ബേക്ക് ചെയ്തെടുത്ത രുചികരമായൊരു കൂട്ട് പരിചയപ്പെട്ടാലോ?

ദശകട്ടിയുള്ള മീൻ – അര കിലോഗ്രാം
ബട്ടർ – 2 ടേബിൾ സ്പൂൺ
സവോള – 1
ഇഞ്ചി – അര ഇഞ്ച് നീളത്തിൽ
സെലറി – കാൽ കപ്പ്
കോൺ – കാൽ കപ്പ്
കാപ്സിക്കം – കാൽ കപ്പ്
തൈം – അര ടീസ്പൂൺ
പാഴ്സലി – 1 ടേബിൾ സ്പൂൺ

Click here to Read this in English
 

വൈറ്റ് സോസ് ചേരുവകൾ

ബട്ടർ – 2 ടേബിൾ സ്പൂൺ
മൈദ – 1 ടേബിൾ സ്പൂൺ
പാൽ – അര കപ്പ്
ചീസ് – അര കപ്പ്
കുരുമുളകുപൊടി – ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙ പാൻ ചൂടാക്കി ബട്ടർ ഇടുക, ഇതിലേക്ക് ഉള്ളി, വെളുത്തുള്ളി, ഇഞ്ചിയും ചേർത്തു വഴറ്റുക.

∙ മീൻ കഷ്ണങ്ങളും ഇതിലേക്കു ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം.ബാക്കിയുള്ള ചേരുവകളും ഇതിലേക്ക് ചേർത്ത് ബേക്കിങ് ഡിഷിലേക്ക് മാറ്റാം.

വൈറ്റ് സോസ് തയാറാക്കാൻ 

∙മറ്റൊരു പാനിൽ ബട്ടർ ഇട്ട് ചൂടായി വരുമ്പോൾ മൈദ ചേർത്ത് നന്നായി യോജിപ്പിക്കാം. ബ്രൗൺ നിറമാകാൻ തുടങ്ങുമ്പോൾ ഇതിലേക്ക് പാൽ ചേർക്കണം. നന്നായി ഇളക്കി കൊണ്ടിരിക്കണം.  ചീസും ആവശ്യത്തിന് ഉപ്പും ഇതിലേക്കു ചേർത്തു കൊടുക്കാം. ഈ വൈറ്റ് സോസ് ബേക്ക് ചെയ്യാൻ വച്ചിരിക്കുന്ന മീൻകഷ്ണങ്ങൾക്ക് മുകളിലേക്ക് ഒഴിക്കാം. തക്കാളി ഉപയോഗിച്ച് അലങ്കരിക്കാം,  അൽപം ചീസും മുകളിൽ വിതറാം. അവ്നിൽ 150 ഡിഗ്രിയിൽ 20 മിനിറ്റ് ബേക്ക് ചെയ്യാം.