പശുവിൻ പാൽ അലർജിയോ? എങ്കിൽ തേങ്ങാപ്പാലിൽ നിന്നും തൈരുണ്ടാക്കാം

പശുവിൻ പാൽ അലർജിയുള്ളവർക്ക്  ഉപകാരപ്പെടുന്നൊരു റെസിപ്പിയാണിത്. പശുവിൻ പാലിൽ നിന്നുള്ള തൈര് പോലെ തന്നെ ഗുണങ്ങൾ ഒത്തിരി ഉള്ളതാണ് തേങ്ങാപ്പാലിൽ നിന്നുള്ള തൈര് . ഞാൻ ഇതുകൊണ്ട് കറികൾ  ഉണ്ടാക്കാറുണ്ട്. തേങ്ങാ അരച്ചുവയ്‌ക്കേണ്ട. അതിനേക്കാളും ടേസ്റ്റുണ്ട്താനും.  പച്ചിടി, കിച്ചിടി സാദാ തൈര് ചേർത്തുള്ള എല്ലാ കറികളിലും ഉപയോഗിച്ചിട്ടുണ്ട്.

ആവശ്യമുള്ള തേങ്ങാപാൽ എടുത്തു അതിലേക്കു രണ്ടു ടേബിൾസ്പൂൺ നമ്മുടെ കട്ട തൈര് ചേർത്താണ് ഇവിടെ തൈര് തയാറാക്കുയത്. തേങ്ങാപാൽ എടുക്കുമ്പോൾ നല്ല കട്ടി പാൽ തന്നെ എടുക്കണം. ഒരു കപ്പ് തേങ്ങാ ആണെങ്കിൽ ഒരു കാൽകപ്പിലും താഴെ വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുത്തിട്ടു പാൽ പിഴിഞ്ഞെടുക്കുക. ഇളം ചൂട് വെള്ളം ഒഴിക്കുക അപ്പോൾ നന്നായി പാൽ പിഴിഞ്ഞെടുക്കാം. പശുവിൻ പാൽ അലർജിയുള്ളവർ നോൺ ഡയറി സ്റ്റാർട്ടർ ഉപയോഗിക്കുക. അല്ലെങ്കിൽ പ്രോബയോട്ടിക് ക്യാപ്സ്യൂൾ  രണ്ടോ മൂന്നോ പൊട്ടിച്ചു ഇട്ടാൽ മതി.

രണ്ടു ദിവസം എടുക്കും ഇത് ഉറച്ചു വരാൻ. അതിനുശേഷം  8  മണിക്കൂർ ഫ്രിഡ്ജിൽ എടുത്തുവയ്ക്കുക. അപ്പോൾ നന്നായി കട്ടിയായി വരും.