എപ്പോഴാണു നിക്ഷേപം ആരംഭിക്കേണ്ടത്?

പുതുതായി ജോലി ലഭിക്കുന്ന പലർക്കുമുള്ള  സംശയമാണ് എപ്പോഴാണു നിക്ഷേപം ആരംഭിക്കേണ്ടെന്നത്. കുറച്ചു കാലം കിട്ടുന്ന ശമ്പളമെല്ലാം മുഴുവനായി ആസ്വദിച്ചു ജീവിച്ച് അതിനു ശേഷമാകാം സമ്പാദ്യത്തെക്കുറിച്ചെല്ലാം ആലോചിക്കുന്നത് എന്നാവും പലരുടേയും കാഴ്ചപ്പാട്. എപ്പോഴാണോ വരുമാനം ലഭിച്ചു തുടങ്ങുന്നത് അപ്പോൾ മുതൽ തന്നെ നിക്ഷേപവും ആരംഭിക്കണം. ഇതു കൊണ്ട് രണ്ടു ഗുണങ്ങളാണ് പ്രധാനമായുള്ളത്. ദീർഘകാല നിക്ഷേപത്തിന്റെ നേട്ടം പരമാവധി പ്രയോജനപ്പെടുത്താൻ ഇതു സഹായിക്കും. ജീവിതച്ചെലവുകൾ കുറഞ്ഞിരിക്കുന്നതിനാൽ  ജോലി ലഭിച്ച ആദ്യ കാലങ്ങളിൽ കൂടതൻ സമ്പാദിക്കാനാവും. പക്ഷേ, ജോലി ലഭിച്ച് ഏറെക്കാലങ്ങൾക്കു ശേഷം മാത്രമാവും പലരും നിക്ഷേപങ്ങളെക്കുറിച്ചു ചിന്തിക്കുന്നതു തന്നെ. ചെറിയ തുകയാണെങ്കിൽ പോലും തുടക്കം മുതൽ ദീർഘകാലത്തേക്കു നിക്ഷേപിക്കുകയാണെങ്കിൽ അതു നൽകുന്ന നേട്ടം പ്രതീക്ഷിക്കുന്നതിലും വളരെ വലുതായിരിക്കും.