അംപയറിനു പിഴച്ചു; ഓവറിലെ ‘ഏഴാം’ പന്തിൽ വിക്കറ്റ് ക്ലിങ്, വിവാദം

പെർത്ത്∙ ഐസിസി ചട്ടം പ്രകാരം ക്രിക്കറ്റ് മൽസരത്തിലെ ഒരോവറിൽ ആറു പന്തുകൾ മാത്രമേ എറിയാനാകൂ എന്നിരിക്കെ ഓവറിലെ ഏഴാം പന്തിൽ ബാറ്റ്സ്മാൻ പുറത്ത്! ബോളെണ്ണത്തിൽ അംപയറിനു കണക്കുതെറ്റിയതോടെയാണ് ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ ക്രിക്കറ്റിലെ അപൂർവ സംഭവത്തിനു കളമൊരുങ്ങിയത്. സിഡ്നി സിക്സസിനെതിരെ പെർത്ത് സ്കോർചേഴ്സ് ഓപ്പണർ മൈക്കൽ ക്ലിങ്ങറാണു പുറത്തായ ബാറ്റ്സ്മാൻ. നിർഭാഗ്യത്തിലൂടെ ക്ലിങറിന്റെ വിക്കറ്റു പോയെങ്കിലും മൽസരം പെർത്ത് സ്കോർചേഴ്സ് 7 വിക്കറ്റിനു ജയിച്ചു. പിഴവിനു നടപടിയുണ്ടാവുമെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.