ഇറ്റാലിയൻ കപ്പ്: ഇന്ററിനു ജയം

മിലാൻ∙ രണ്ടാം ഡിവിഷൻ‌ ടീം ബെനെവെന്റോയെ 6–2നു തകർത്തെറിഞ്ഞ ഇന്റർ മിലാൻ ഇറ്റാലിയൻ കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ. സെരി എ മൽസരത്തിനിടെ നാപ്പോളി താരം കാലിദോ കോലിബാലിയെ ഇന്റർ ആരാധകർ വംശീയമായി അധിക്ഷേപിച്ചതിനെത്തുടർന്ന് ആരാധകരെ കയറ്റാതെ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മൽസരം.