വോളി താരങ്ങൾക്ക് മനോരമയുടെ ആദരം

കൊച്ചി∙ വോളിബോളിൽ കേരളത്തിന്റെ അഭിമാന താരങ്ങൾക്ക് ഇന്നു മലയാള മനോരമയുടെ ആദരം. ദേശീയ സീനിയർ വോളിബോളിൽ കിരീടം നേടിയ കേരളത്തിന്റെ വനിത താരങ്ങൾക്കും പരിശീലകർക്കും സ്വർണപ്പതക്കം നൽകി മനോരമ ആദരിക്കും. വോളിബോൾ അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ സംബന്ധിക്കും.