ഇന്തൊനീഷ്യ മാസ്റ്റേഴ്സ്: സൈന സെമിയിൽ; സിന്ധു പുറത്ത്

ജക്കാർത്ത ∙ ഇന്തൊനീഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റനിൽ ഇന്ത്യൻ താരം സൈന നെഹ്‌വാൾ സെമിഫൈനലിൽ. എന്നാൽ പി.വി സിന്ധു, കെ.ശ്രീകാന്ത് എന്നിവർ പുറത്തായത് ഇന്ത്യയ്ക്കു നിരാശയായി. കഴിഞ്ഞ വാരം മലേഷ്യ മാസ്റ്റേഴ്സ് സെമിഫൈനലിലെത്തിയ സൈന ഇത്തവണ തായ്‌ലൻ‌ഡിന്റെ പോൺപാവി ചോചുവോങിനെയാണ് തോൽപ്പിച്ചത് (21–7,21–18).

ഒളിംപിക് ചാംപ്യൻ കരോളിന മരിൻ തന്നെയാണ് സിന്ധുവിനെ തോൽപ്പിച്ചത്. സ്കോർ 11–21, 12–21. ഏഷ്യൻ ഗെയിംസ് ചാംപ്യനായ ആതിഥേയ താരം ജൊനാഥൻ ക്രിസ്റ്റിയോടാണ് ശ്രീകാന്ത് കീഴടങ്ങിയത് (18–21,19–21).