ബധിര–മൂക കായികമേള: കേരളത്തിന് 20 സ്വർണം

ചെന്നൈ ∙ദേശീയ ബധിര–മൂക കായിക മേളയുടെ ആദ്യ ദിനം കേരളത്തിന്റെ മെഡൽക്കൊയ്ത്ത്. അത്‌ലറ്റിക്സിൽ 20സ്വർണവും 16 വെള്ളിയും 10 വെങ്കലവും നേടി കേരളം കിരീടപ്പോരാട്ടത്തിൽ മുന്നിൽ. 159 പോയിന്റുള്ള കേരളത്തിനു പിന്നിൽ തമിഴ്നാടും ആന്ധ്രപ്രദേശുമാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ് ബോൾ തുടങ്ങിയ ഗെയിംസ് ഇനങ്ങളിലും കേരളം അടുത്ത ഘട്ടത്തിലേക്കു കടന്നു. മേള നാളെ സമാപിക്കും. സംസ്ഥാന ബധിര മൂക കായിക അസോസിയേഷന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകാരം ലഭിച്ച ശേഷം നടക്കുന്ന ആദ്യ ദേശീയ മീറ്റാണു ഇത്തവണത്തേത്.

കേരളത്തിന്റെ മെഡൽ ജേതാക്കൾ ഇവർ– സ്വർണം: ഫാത്തിമതുൽ ഫിദ ( ജൂനിയർ പെൺ.ഷോട്ട്പുട്ട്, ബധിര മൂക വിദ്യാലയം, ഇരിട്ടി), ഇ.എൻ.പ്രണവ് ( സബ് ജൂനിയർ ഹൈജംപ്). ശോഭിന സത്യൻ (ഷോട്പുട്ട് ജൂനിയർ- ഇരുവരും കരുണ സ്പീച്ച് ആന്റ് ഹിയറിങ് സ്കൂൾ ഫൊർ ഡഫ്, കോഴിക്കോട്), ആർ.അഭി (ജൂനിയർ 200മീ. സിഎസ്ഐ വിഎച്ച്എസ്എസ്, തിരുവല്ല), ഷിനോസ് ഷിബു (ജൂനിയർ 800 മീ.), പവി ഷൈജു ( സബ് ജൂനിയർ 800 മീ.), ആൻസി ബാബു (സബ് ജൂനിയർ 800 മീ.),- എല്ലാവരും നീർപാറ ബധിര മൂക വിദ്യാലയം.