18,999 രൂപയുടെ നോക്കിയ 6.1ന് 10,000 രൂപയുടെ ഓഫറുകൾ, 4GB റാം

രാജ്യാന്തര വിപണിയിലെ മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് നോക്കിയയുടെ പുതിയ ഹാൻഡ്സെറ്റ് നോക്കിയ 6.1 മേയ് 13 മുതൽ വിൽപ്പന തുടങ്ങും. ആമസോൺ ഇന്ത്യ വഴിയാണ് വിൽപ്പന. പതിനായിരം രൂപ വരെ ഓഫറുകൾ ലഭിക്കുമെന്നാണ് ആമസോണിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നത്.

നോക്കിയ 6.1 ന് ആമസോണിൽ നൽകിയിരിക്കുന്ന വില 18,999 രൂപയാണ്. 4 ജിബി റാം, 64 ജിബി സ്റ്റോറേജിന്റെ വിലയാണിത്. നിലവിൽ നോക്കി 6 വിൽക്കുന്നത് (3GB RAM/ 32GB ) 16999 രൂപയ്ക്കാണ്. ആമസോണിന്റെ ലോഞ്ച് ഓഫറുകൾ പ്രകാരം നോ കോസ്റ്റ് ഇഎംഐ, എയർടെൽ വരിക്കാർക്ക് 2000 രൂപ ക്യാഷ്ബാക്ക്, ഫ്രീ എയർടെൽ ടിവി, സെർവിഫിയുടെ 12 മാസം ഡാമേജ് ഇൻഷൂറൻസ്, മെയ്ക്ക് മൈ ട്രിപ് വഴി ഹോട്ടൽ ബുക്കിങ്ങിന് 25 ശതമാനം ഇളവ് തുടങ്ങി നിരവധി ഓഫറുകൾ ലഭ്യമാണ്.

5.5 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്പ്ലെ, ആന്‍ഡ്രോയിഡ് 8.1 ഒറിയോ ഒഎസ്, ക്വാൽകം സ്നാപ്ഡ്രാഗൻ 630 എസ്ഒസി, 3GB/ 4GB റാം, 32GB/ 64GB സ്റ്റോറേജ്, മെറ്റല്‍ യൂനിബോഡി ഡിസൈൻ.  3,000 എംഎഎച്ച് ബാറ്ററി, 16 മെഗാപിക്സൽ റിയര്‍ ക്യാമറ, ഇരട്ട എൽഇഡി ഫ്ലാഷ്, 8 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവ പ്രധാന ഫീച്ചറുകളാണ്.