വൺപ്ലസ് 6 ഇന്ത്യയിലെത്തി, വില 34,999 മുതല്‍ 44,999 രൂപ വരെ

കഴിഞ്ഞ ദിവസം രാജ്യാന്തര വിപണികളില്‍ അവതരിപ്പിച്ച വൺ പ്ലസ് 6 ഇന്ത്യയിലെത്തി. വൺപ്ലസിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണിന് വിപണിയിൽ വന്‍ സ്വീകരണം ലഭിക്കുമെന്നാണ് കരുതുന്നത്. വൺ പ്ലസ് 6നൊപ്പം വയർലെസ് ഹെഡ്ഫോണും പുറത്തിറക്കി. ചടങ്ങിൽ ബിഗ് ബി അമിതാഭ് ബച്ചൻ പങ്കെടുത്തു.

6ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ വില 34,999 രൂപയാണ്. 8ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയും അവഞ്ചേസ് ലിമിറ്റഡ് എഡിഷൻ, 8 ജിബി റാം, 256 ജിബി സ്റ്റോറേജിന്റെ വില 44,999 രൂപയുമാണ്.

സിൽക് വൈറ്റ്, മിഡ്നൈറ്റ് ബ്ലാക്ക്, മിറർ ബ്ലാക്ക് എന്നീ നിറങ്ങളിലുള്ള ഹാന്‍ഡ്സെറ്റുകൾ ലഭ്യമാണ്. വൺ പ്ലസ് 6 മേയ് 21 മുതൽ ആമസോൺ വഴി പ്രൈം അംഗങ്ങൾക്ക് വാങ്ങാം. മറ്റുള്ളവർക്ക് മേയ് 22 നും ലഭിക്കും. ഇതോടൊപ്പം വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും വാങ്ങാം. എന്നാൽ ലിമിറ്റഡ് എഡിഷൻ വേരിയന്റ് മേയ് 29 ന് മാത്രമേ ലഭിക്കൂ.