ഗ്യാലക്സി എസ് ലൈറ്റ് ലക്ഷ്വറി പുറത്തിറങ്ങി, കൂടെ ബിക്സ്ബി ബട്ടണും

സാംസങ്ങിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഗ്യാലക്സി എസ് ലൈറ്റ് ലക്ഷ്വറി ചൈനയിൽ അവതരിപ്പിച്ചു. ഗ്യാലക്സി എസ്8 ന്റെ ലൈറ്റ് വേർഷനായി ഗ്യാലക്സി എസ്8 മിനി, ഗ്യാലക്സി എസ്8 ലൈറ്റ് എന്നീ പേരുകളില്‍ പുറത്തിറങ്ങുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ ഗ്യാലക്സി എസ് ലൈറ്റ് ലക്ഷ്വറി എന്ന പേരിലാണ് അവതരിപ്പിച്ചത്. ബിഗ്സ്ബി ബട്ടണും ഫിംഗർപ്രിന്റ് സ്കാനറുമാണ് പ്രധാന ഫീച്ചറുകള്‍.

18.5:9 അനുപാതത്തിലുള്ള ഡിസ്പ്ലെ, ക്വാല്‍കം സ്നാപ്ഡ്രാഗൻ 660 എസ്ഒസി, വാട്ടർ റെസിസ്റ്റൻസ്, സാംസങ് പേ, വയർലസ് ചാർജിങ്, ഫെയ്സ് അൺലോക്ക്, ഐറിസ് സ്കാനർ, ആൻഡ്രോയ്ഡ് ഒറിയോ എന്നിവ പ്രധാന ഫീച്ചറുകളാണ്.

ഗ്യാലക്സി എസ് ലൈറ്റ് ലക്ഷ്വറി ഫോൺ ചൈനയില്‍ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. ചൈനയിൽ 3,999 യുവാനാണ് വില (ഏകദേശം 42,700 രൂപ). ബ്ലാക്ക്, റെഡ് എന്നീ നിറങ്ങളിൽ ലഭ്യമായ ഗ്യാലക്സി എസ് ലൈറ്റ് ലക്ഷ്വറി വൈകാതെ തന്നെ ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് കരുതുന്നത്.

ഇരട്ട സിം, 5.8 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, 16 മെഗാപിക്സല്‍ റിയർ ക്യാമറ, എട്ടു മെഗാപിക്സൽ സെൽഫി ക്യാമറ, 3,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റു ഫീച്ചറുകള്‍.