7,499 രൂപയ്ക്ക് 3ഡി മിറർ ഫിനിഷ് ബോഡി, ഐ2 യിലേത് മികച്ച ഫീച്ചറുകൾ

ചൈനീസ് സ്മാർട്ഫോൺ നിര്‍മാണ കമ്പനിയായ ഇവോമി ഇന്ത്യയിൽ പുതിയ ഹാന്‍ഡ്സെറ്റ് അവതരിപ്പിച്ചു. 3ഡി മിറർ ഫിനിഷ് ബോഡിയോടു കൂടിയ ഐ2 ഫോണിന്റെ വില 7,499 രൂപയാണ്. ഫുൾ വ്യൂ ഡിസ്പ്ലെ, ഫേഷ്യൽ റെക്കഗ്‍‌നിഷൻ എന്നീ ഫീച്ചറുകളുള്ള ഫോൺ ഫ്ലിപ്കാർട്ട് വഴി വിതരണം തുടങ്ങി.

ഇരട്ട സിം, ഫെയ്സ് അൺലോക്ക്, ബാക്ക് പാനലിലെ 3ഡി മിറർ ഫിനിഷ് ബോഡി 16 ലെയറുകൾ ചേർന്നതാണ്. 4000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലെ പ്രധാന ഫീച്ചറുകളിലൊന്ന്. 2എ ഫാസ്റ്റ് ചാർജ് ടെക്നോളജിയും ഫോണിലുണ്ട്. 18:9 അനുപാതത്തിലുള്ള 5.45 ഇഞ്ച് ഫുൾ എച്ച്ജി ഡിസ്പ്ലെയാണുള്ളത്.

3ജിബി റാം, 32 ജിബി സ്റ്റോറേജ് (128 ജിബി വരെ ഉയർത്താം), ഇരട്ട റിയർ ക്യാമറ (13 എംപി പ്ലസ് 2എംപി), എട്ട് മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, ആൻഡ്രോയ്ഡ് ഒറിയോ എന്നിവ മറ്റു പ്രധാന ഫീച്ചറുകളാണ്.