ഷവോമിയുടെ അതിവേഗ ഫോൺ പുറത്തിറങ്ങി; 256 ജിബി സ്റ്റോറേജ്

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷവോമിയുടെ പുതിയ ഹാൻഡ്സെറ്റ് എംഐ 8 ചൈനയിൽ അവതരിപ്പിച്ചു. 8 ജിബി റാം ശേഷിയുള്ള അതിവേഗ ഫോണിന്റെ സ്റ്റോറേജ് 256 ജിബി യാണ്. ഇതിന്റെ തന്നെ 6ജിബി റാം വേരിയന്റും ലഭ്യമാണ്.

എംഐ 8 എക്സ്പ്ലോറർ എഡിഷൻ (8ജിബി റം) വേരിയന്റിന്റെ വില 3699 യുവാനാണ് (ഏകദേശം 37,600 രൂപ). ഇതിന്റെ തന്നെ 8ജിബി റാം എംഐ8 വേരിയന്റിന്റെ വില 3299 യുവാനുമാണ് ( ഏകദേശം 33,500 രൂപ).

ഇരട്ട സിം (നാനോ), ആൻഡ്രോയ്ഡ് ഒറിയോ ഒഎസ്, 6.2 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്പ്ലെ, ക്വാൽകം സ്നാപ്ഡ്രാഗൺ 845 എസ്ഒസി, 12 പിക്സലിന്റെ രണ്ടു പിൻ ക്യാമറകൾ, ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ടെക്നോളജി, 20 മെഗാപിക്സൽ സെൽഫി ക്യാമറ, 3400 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്.