നടി അനുഷ്കയെ ഫോൺ ചതിച്ചു; സോഷ്യൽ മീഡിയയിൽ ട്രോൾ

ഗൂഗിൾ പിക്സൽ സ്മാർട്ഫോണിലെടുത്ത ചിത്രം എന്ന പേരിൽ ബോളിവുഡ് നടി അനുഷ്ക ശർമ ഹാഷ്ടാഗ് ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം നടിയെ ചതിച്ചു. ചിത്രം ഷെയർ ചെയ്തത് ട്വിറ്ററിന്റെ ഐഫോൺ ആപ്പിൽ നിന്നാണെന്ന ഡിജിറ്റൽ സിഗ്നേച്ചറാണ് താരത്തെ ചതിച്ചത്. അനുഷ്ക പ്രസിദ്ധീകരിച്ച ചിത്രം പിക്സലിൽ എടുത്തതല്ല മറിച്ച് ഐഫോണിലെടുത്തതാണെന്നത് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയതിനു പിന്നാലെ ട്രോളുകളും തുടങ്ങി. 

സംഗതി ചർച്ചയിലെത്തിയതോടെ അനുഷ്ക ട്വീറ്റ് ഡിലീറ്റ് ചെയ്ത് അതേ പോസ്റ്റ് ട്വിറ്ററിന്റെ വെബ് ക്ലയന്റിൽ നിന്ന് പബ്ലിഷ് ചെയ്തു. ഒരു പക്ഷെ, പിക്സൽ ഫോണിലെടുത്ത ചിത്രം ഐഫോണിലേക്ക് അയച്ച ശേഷം അതിൽ നിന്നു പബ്ലിഷ് ചെയ്തതാവാം എന്ന വാദം നിലനിൽക്കെ തന്നെ അങ്ങനെയെങ്കിൽ രണ്ടാമത് പബ്ലിഷ് ചെയ്തപ്പോൾ എന്തുകൊണ്ട് പിക്സൽ ഉപയോഗിച്ചില്ല എന്ന ചോദ്യവും ഉയർത്തുന്നു. ഗൂഗിൾ പിക്സൽ 2എക്സ്എൽ എന്ന മോഡലിന്റെ പ്രചാരണത്തിനു വേണ്ടിയായിരുന്നു അനുഷ്കയുടെ ട്വീറ്റ്.