ഷവോമിയുടെ പുതു അവതാരങ്ങൾ പുറത്തിറങ്ങി; കുറഞ്ഞ വില, മികച്ച ഫീച്ചർ

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷവോമിയുടെ പുതിയ ഹാൻഡ്സെറ്റുകൾ ചൈനയിൽ അവതരിപ്പിച്ചു. എംഐ8 പ്രോ, എംഐ8 ലൈറ്റ് (എംഐ8 സ്ക്രീൻ ഫിംഗർപ്രിന്റ് എഡിഷൻ, എംഐ8 യൂത്ത് എഡിഷൻ) ഹാൻഡ്സെറ്റുകളാണ് ചൈനയിൽ അവതരിപ്പിച്ചത്.

എംഐ8 യൂത്ത് എഡിഷന്റെ (4ജിബി റാം, 64 ജിബി സ്റ്റോറേജ്) തുടക്ക വില 1399 യുവാനാണ് (ഏകദേശം 14,800 രൂപ). 6ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന്റെ വില 1699 യുവാനുമാണ്. പുതിയ ഹാൻഡ്സെറ്റുകൾ സെപ്റ്റംബർ 25 ന് ബുക്കിങ് തുടങ്ങും.

അതേസമയം, എംഐ8 സ്ക്രീൻ ഫിംഗർപ്രിന്റ് എഡിഷന്റെ (6ജിബി റാം, 128 ജിബി സ്റ്റോറേജ്) തുടക്ക വില 3199 യുവാനാണ് (ഏകദേശം 34,000 രൂപ). ഈ ഹാൻഡ്സെറ്റുകളുടെ ബുക്കിങ് സെപ്റ്റംബർ 21 ന് തുടങ്ങും.

എംഐ8 യൂത്ത് എഡിഷന്റെ പ്രധാന ഫീച്ചറുകൾ

∙ 6.25 ഇഞ്ച് എൽസിഡി ഡിസ്പ്ലെ (മുകളിൽ നോച്ച്)

∙ സ്നാപ്ഡ്രാഗണ്‍ 660 എഐഇ പ്രോസസർ

∙ 4 ജിബി, 6 ജിബി റാം

∙ 64 ജിബി, 128 ജിബി സ്റ്റോറേജ്

∙ ഇരട്ട സിം

∙ ഇരട്ട പിൻ ക്യാമറ (12+5 മെഗാപിക്സൽ)

∙ 24 മെഗാപിക്സൽ സെൽഫി ക്യാമറ

∙ 3350 എംഎഎച്ച് ബാറ്ററി ലൈഫ്

∙ ക്വാല്‍കം ക്വിക്ക് ചാർജ് 3.0