പകുതി വിലയ്ക്ക് ഗ്യാലക്സി നോട്ട് 8, ആമസോണിൽ ഓഫർ പെരുമഴ

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോൺ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പ്പനയ്ക്ക് തുടക്കമായി. ഒക്ടോബർ 10 മുതൽ 15 വരെയാണ് വിൽപ്പന. സ്മാർട് ഫോണുകൾ, ക്യാമറകൾ, ലാപ്ടോപുകൾ, ഫാഷൻ ഉൽപ്പന്നങ്ങള്‍, സ്മാർട് ടിവികൾ എന്നിവയ്ക്ക് 80 ശതമാനം വരെയാണ് ഓഫർ നൽകുന്നത്.

ദീപാവലി ഉൽസവ സീസണിലെ ഏറ്റവും വലിയ വിൽപ്പന നടക്കുന്നത് സ്മാർട് ഫോൺ വിഭാഗത്തിൽ തന്നെയാണ്. ആപ്പിൾ, സാംസങ്, ഷവോമി, വിവോ, ഒപ്പോ, വാവെയ്, ഓണർ, മോട്ടോ തുടങ്ങി മിക്ക കമ്പനികളുടെയും ഹാൻഡ്സെറ്റുകൾ വിൽപ്പനയ്ക്കുണ്ട്.

സാംസങ്ങിന്റെ ഏറ്റവും ജനപ്രിയ ഹാൻഡ്സെറ്റായ ഗ്യാലക്സി നോട്ട് 8 (6ജിബി റാം, 64 ജിബി സ്റ്റോറേജ്) വേരിയന്റിന്റെ ആമസോൺ ഓഫർ വില 43,990 രൂപയാണ്. അവതരിപ്പിക്കുമ്പോൾ 74,690 രൂപ വിലയുണ്ടായിരുന്ന ഹാൻഡ്സെറ്റാണിത്. വിലയിൽ 41 ശതമാനം ഇളവാണ് നൽകുന്നത്. എസ്ബിഐ കാർഡ് ഉപയോഗിച്ച് വാങ്ങിയാല്‍ 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. എക്സ്ചേഞ്ച് ഓഫറായി 18,900 രൂപയുടെ ഇളവും ലഭ്യമാണ്. ഇതോടെ ഗ്യാലക്സി നോട്ട് 8 പകുതി വിലയ്ക്ക് ലഭിക്കുമെന്ന് പറയാം.

വാങ്ങുമ്പോൾ 199 രൂപയുടെ ബൈബാക്ക് പ്ലാൻ കൂടി എടുത്താൽ എട്ടുമാസത്തിനു ശേഷം ഫോൺ തിരിച്ചു നൽകിയാൽ 70 ശതമാനം വരെ വില തിരിച്ചു നൽകും. 1549 രൂപയുടെ പ്ലാനിൽ ഒരു വര്‍ഷത്തെ ഫോൺ സുരക്ഷയും നൽകുന്നു. നോകോസ്റ്റ് ഇഎംഐ പ്രകാരം മാസം 4888 രൂപ നല്‍കിയാലും മതി.