വിവോ വൈ89 പുറത്തിറങ്ങി, 6.25 ഇഞ്ച് ഡിസ്പ്ലെ, മികച്ച ഫീച്ചറുകൾ

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വൈ89 ചൈനയിൽ അവതരിപ്പിച്ചു. വിവോയുടെ ചൈനീസ് വെബ്സൈറ്റിലാണ് പുതിയ ഹാൻഡ്സെറ്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിവോ വൈ89 മോഡലിന്റെ തുടക്ക വില 1598 യുവാനാണ് (ഏകദേശം 16,700 രൂപ). ബ്ലാക്ക് ഗോൾഡ് നിറങ്ങളിലുള്ള വേരിയന്റുകളാണ് വിവോ വൈ89 ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡിസ്പ്ലെ നോച്ച്, ഇരട്ട ക്യാമറ, ഫിംഗർപ്രിന്റ് സ്കാനർ, വലതുഭാഗത്ത് പവർ, വോളിയം ബട്ടണുകൾ എന്നിവ പ്രധാന ഫീച്ചറുകളാണ്. 6.26 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ, ഒക്ടാകോർ സ്നാപ്ഡ്രാഗൻ 626 എസ്ഒസി, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, ആൻഡ്രോയിഡ് 8.1 ഒറിയോ ഒഎസ്, 3260 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

വിവോ വൈ89 ഹാൻഡ്സെറ്റിലും പിന്നിൽ രണ്ടു ക്യാമറകളുണ്ട്. 16+2 മെഗാപിക്സലിന്റെ രണ്ടു ക്യാമറകളാണ് പിന്നിലുള്ളത്. മു‍ൻവശത്തുള്ളത് 16 മെഗാപിക്സലിന്റെ സെൻസറാണ്. പ്രൊഫഷണൽ മോഡ്, പനോരമ, ബ്യൂട്ടി, എആർ ഷോട്ട്, ബ്ലാക്ക് ലൈറ്റ് ഫോ, ബ്ലര്‍ ഫോട്ടോ, സ്ലോ മോഷൻ, ഫിൽട്ടർ തുടങ്ങി ഫീച്ചറുകളെല്ലാം ക്യാമറ സിസ്റ്റത്തിലുണ്ട്.