റിപ്പബ്ലിക് വിറ്റഴിക്കൽ: ഫ്ലിപ്കാർട്ടിൽ ഫോണുകൾക്ക് വൻ ഓഫറുകൾ, ക്യാഷ്ബാക്ക്

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ വൻ ഓഫർ വിൽപ്പന തുടങ്ങി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 20 മുതൽ 22 വരെയാണ് ഓഫർ വിൽപ്പന. 2019 ലെ ഫ്ലിപ്കാർട്ടിന്റെ ആദ്യ ഓഫർ വിൽപ്പനയാണിത്. എസ്ബിഐ കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10 ശതമാനം ഇളവും നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫർ എന്നിവയും ലഭ്യമാണ്.

സ്മാർട് ഫോണുകൾ, ലാപ്ടോപ്, ടിവി, ഫേഷൻ എന്നീ വിഭാഗങ്ങളിലായി വൻ ഓഫറുകളാണ് നൽകുന്നത്. അസുസ്, മോട്ടോ, റിയൽമി, നോക്കിയ തുടങ്ങി മുൻനിര കമ്പനികളുടെ ഹാൻഡ്സെറ്റുകൾ വൻ ഓഫറിൽ വിൽക്കുന്നുണ്ട്. 

പ്രധാന ഡീലുകൾ

∙ അസൂസ് സെൻഫോൺ 5Z: 32999 രൂപ വിലയുള്ള സെൻഫോൺ 5Z 24,999 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതിന്റെ 8ജിബി മോഡൽ 28,999 രൂപയ്ക്കും വിൽക്കുന്നു. എസ്ബിഐ കാർഡ് ഉപയോഗിച്ചാൽ 10 ശതമാനം ഇളവ് ലഭിക്കും.

∙ അസൂസ് മാക്സ് പ്രോ എം1: 9999 രൂപ വിലയുള്ള മാക്സ് പ്രോ എം1 ആയിരം രൂപ കുറച്ച് 8999 രൂപയ്ക്ക് വില്‍ക്കുന്നു. ഇതിന്റെ 4ജിബി വേരിയന്റ് 10,999 രൂപയ്ക്കും 6ജിബി റാം വേരിയന്റെ 12,999 രൂപയ്ക്കും വാങ്ങാം.

∙ റിയല്‍മി 2 പ്രോ: 13,990 രൂപയ്ക്ക് അവതരിപ്പിച്ച റിയൽമി 2 പ്രോ 12,990 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. റിയല്‍മി സി1 6999 രൂപയ്ക്കും റിയല്‍മി 2 ഹാൻഡ്സെറ്റ് 9499 രൂപയ്ക്കും വാങ്ങാവുന്നതാണ്.

∙ ഓണർ 10 ലൈറ്റ്: ദിവസങ്ങൾക്ക് മുൻപ് അവതരിപ്പിച്ച ഓണർ 10 ലൈറ്റ് ഓഫർ ലിസ്റ്റിലുണ്ട്. ഇതിന്റെ 6ജിബി വേരിയന്റ് 13,999 രൂപയ്ക്ക് വാങ്ങാം.

∙ ഒപ്പോ എഫ്9: 19,990 രൂപയ്ക്ക് കഴിഞ്ഞ വർഷം അവതരിപ്പിച്ച ഒപ്പോ എഫ്9 വിൽക്കുന്നത് 16,990 രൂപയ്ക്കാണ്. എന്നാല്‍ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത് 12,990 രൂപയ്ക്കും.

∙ പോക്കോ എഫ്1: 20,999 രൂപയ്ക്ക് വിറ്റിരുന്ന പോക്കോ എഫ്1 ഇപ്പോൾ 18,999 രൂപയ്ക്കാണ് വിൽക്കുന്നത്.

∙ മോട്ടോ വൺ പവർ: 15,999 രൂപയ്ക്ക് അവതരിപ്പിച്ച മോട്ടോ വൺ പവർ 13,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

∙ നോക്കിയ 6.1പ്ലസ്: 15999 രൂപയ്ക്ക് അവതരിപ്പിച്ച നോക്കിയ 6.1 പ്ലസ് 14,999 രൂപയ്ക്കും വിൽക്കുന്നു.