സഹ്യന്റെ മടിത്തട്ടിലെ ഏഴാം സ്വർഗം

സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാൽപാറ മലനിരകൾ. തൃശൂർ എറണാകുളം പാലക്കാട് ജില്ലകളിലുള്ളവർക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാവുന്ന ചിലവ് കുറഞ്ഞ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ മലക്കപ്പാറയോടൊപ്പം ഒരു ഇരട്ടനഗരം പോലെ, തേയിലക്കാടുകളും കൃഷി പ്രദേശങ്ങളും ചെറു അരുവികളും ഡാം കാഴ്ചകളുമായി കുളിർമയുള്ള കാലാവസ്ഥയോടെ സഞ്ചാരികളെ ആകർഷിക്കുന്നു.

ചാലക്കുടി-മലക്കപ്പാറ-വാൽപ്പാറ-പൊള്ളാച്ചി-പാലക്കാട്-തൃശൂർ എന്ന വൃത്തപാത നിരവധി തവണ സഞ്ചരിച്ചിട്ടുള്ളതാണെങ്കിലും മനസ്സിനെ മടുപ്പിക്കാത്തവിധം ഓരോ സീസണിലും ഓരോ ഭാവങ്ങൾ ആവാഹിക്കുന്ന പ്രകൃതിയുടെ സൗന്ദര്യം. കുറഞ്ഞ ചിലവിൽ ലഭിക്കുന്ന താമസ സൗകര്യങ്ങളും മനോഹരമായ തേയില തോട്ടങ്ങൾക്കിടയിലൂടെയുള്ള സവാരിയും ആനയും കരടിയും പുലിയും കാട്ടുപോത്തും മേയുന്ന താഴ്്വരകളും ഈ മേഖലയെ കൂടുതൽ ആകർഷകമാക്കുന്നു.

മലയാളികളായ നിരവധിയാളുകൾക്ക് ഇവിടെ കോട്ടേജുകളും തണുപ്പുക്കാല വസതികളും ഏക്കറുകളോളം വിന്യസിച്ചിരിക്കുന്ന തോട്ടങ്ങളുമൊക്കെയുണ്ട്. മൂന്നാർ പോലെ വൻതോതിൽ വാണിജ്യവൽക്കരിക്കപ്പെട്ടിട്ടില്ലെങ്കിലും സഞ്ചാരികളുടെ ഒഴുക്കു കുറയുന്നില്ല. ബാലാജി ക്ഷേത്രവും അക്കാമലൈ പുൽമേടുകളും അടങ്ങുന്ന നിരവധി നിയന്ത്രിത ട്രെക്കിങ് സാധ്യതകളും ഇവിടെ ഒരുക്കിയിരിക്കുന്നു. അക്കാമലൈ വഴി മൂന്നാർ വരെ പുരാതന കാൽ നടപാതയുണ്ട്. സാധാരണകാർക്ക് പ്രവേശനമില്ലാത്ത മേഖലയാണിപ്പോൾ. അക്കമലൈ പുൽമേട്ടിലേക്ക് ഫോറസ്റ്റ് റേഞ്ചറുടെ മുൻകൂർ അനുമതിയോടെ മാത്രമേ പ്രവേശനം സാധ്യമാകൂ.

പച്ചപ്പിന്റ നിറശോഭയിൽ തേയില തോട്ടങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന കാരമലൈ വേളാങ്കണ്ണിപള്ളി ഒരു കാഴ്ച തന്നെയാണ്. നീരാർ ഡാമും ചിന്നകല്ലാർ ഭാഗങ്ങളും നിരവധി സഞ്ചാരികളെ ആകർഷണവലയത്തിലാഴ്ത്തുന്നു. ഇന്ത്യയിൽതന്നെ വൻതോതിൽ മഴ ലഭിക്കുന്ന പ്രദേശമാണ് ചിന്നകല്ലാർ. നീരാർ വരെ സഞ്ചരിക്കാൻ പ്രത്യേക അനുമതി ആവശ്യമില്ലെങ്കിലും ചിന്നകല്ലാറിലേക്ക് സഞ്ചരിക്കാൻ പ്രത്യേക അനുമതി വേണം.

ഇവിടെ സഞ്ചാരികൾക്ക് ഒരു രാത്രി ചിലവഴിച്ച് കാഴ്ചകൾ അസ്വദിക്കാൻ വുഡ് വാലി റിസോർട്ടില്‍ താമസിക്കാം. മലക്കപ്പാറയിലെ തമിഴ്നാട് ചെക്ക് പോസ്റ്റ് കഴിഞ്ഞ് വാൽപ്പാറ റൂട്ടിൽ മൂന്നു കിലോമീറ്റർ കഴിഞ്ഞാൽ വലതുവശത്തായിയാണ് വുഡ് വാലി കോട്ടേജ്. പാർക്കിങ് സൗകര്യങ്ങളോടുകൂടിയ കോട്ടേജ്. വൃത്തിയും വെടിപ്പുമുള്ള മൂന്ന് ബെഡ്റൂം (അറ്റാച്ച്ട്) ചെറുതും വലുതുമായ ഗ്രൂപ്പുകൾക്കും ഫാമിലികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ റീസണബിൾ ചാർജിൽ ലഭിക്കുന്ന കോട്ടേജ്.

മിക്ക സഞ്ചാരികൾക്കും സന്തോഷകരമായ അനുഭവമാണ്. കോട്ടേജിന്റ മറ്റൊരു ആകർഷണം. സ്വന്തമായി പാചകം ചെയ്യാനുള്ള സൗകര്യമാണ്.  അല്ലെങ്കിൽ നേരത്തെ ബുക്കു ചെയ്ത് അറിയിച്ചാൽ ഭക്ഷണം തയ്യാറാക്കി നൽകാനും റിസോർട്ട് ഉടമ സാജു ചേട്ടൻ വേണ്ട സംവിധാനം ചെയ്തു തരാനും തയാറാണ്. വലിയ ഒരു ഹാളും കിച്ചണും ഒരു കോമൺ ടോയ്‌ലറ്റും അടക്കം സുരക്ഷിതവും സമാധാനപരവുമായ താമസം റിസോർട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് സന്തോഷകരമായ അനുഭവമാണ്.