ബാൾക്കണിയിലെ വെളുത്ത നഗരം

തെക്കു–കിഴക്കൻ യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാനമാണു ബാൾക്കൻ മേഖല. ബാൾക്കൻസിന്റെ ഹൃദയമാണ് ബെൽഗ്രേഡ്. സെർബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രേഡ് കാഴ്ചയുടെ കേദാരമാണ്. പഴമയുടെ ചാരുതയും പുരോഗമനത്തിന്റെ പുതിയ മുഖങ്ങളും അവിടെ തെളിഞ്ഞു കാണാം. പുരാതന ദൃശ്യങ്ങൾക്കും ആധുനികതയ്ക്കുമിടയിലുള്ള അദ്ഭുതക്കാഴ്ചകളാണ് ബെൽഗ്രേഡിൽ ആസ്വദിക്കാനുള്ളത്. സഞ്ചാരികളിൽ സന്തോഷം നിറയ്ക്കാനുള്ള കൗതുകങ്ങളെല്ലാം ബെൽഗ്രേഡ് കാത്തുസൂക്ഷിക്കുന്നു. 

ബെൽഗ്രേഡ് യാത്രയെക്കുറിച്ച് വിശദീകരിക്കുന്നതിനു മുൻപ് ആ നാട്ടിലെ സ്ത്രീകളെക്കുറിച്ച് ചിലതു പറയാൻ ആഗ്രഹി ക്കുന്നു. ഞാൻ സന്ദർശിച്ചിട്ടുള്ള വിദേശ രാജ്യങ്ങളിൽ ‘ഏറ്റവും മാന്യമായി’ വസ്ത്രം ധരിക്കുന്നവരാണ് ബെൽഗ്രേ ഡിലെ സ്ത്രീകൾ. തീർച്ചയായും പാരിസിലുള്ളവർ നല്ല രീതി യിൽ വസ്ത്രധാരണം നടത്തുന്നവരാണ്. ഞാൻ പാരിസ് സന്ദർശിച്ചത് ശൈത്യകാലത്താണ്. ആ സമയത്ത് എല്ലാവരും നീളമുള്ള തണുപ്പു വസ്ത്രങ്ങൾ ധരിച്ചിരുന്നു. അതുകൊണ്ട് പാരിസിലെ പെണ്ണുങ്ങളുടെ വസ്ത്രങ്ങളെക്കുറിച്ച് എനിക്കു സൂക്ഷ്മ നീരീക്ഷണം നടത്താനായില്ല. എങ്കിലും പറയട്ടെ. സെർബിയക്കാരാണ് ഏറ്റവും മാന്യമായി മേൽവസ്ത്രം ധരിക്കുന്നത്. ആത്മവിശ്വാസം പകരുന്ന രീതിയിൽ ശരീരം മറച്ചുകൊണ്ട്, ഭംഗിയുള്ള വസ്ത്രം ധരിക്കുന്നവരാണ് സെർബി യയിലെ സ്ത്രീകൾ. 

നഗരക്കാഴ്ചകളിലേക്കു മടങ്ങിവരാം. ബെൽഗ്രേഡിനെ ബിയോഗ്രേഡ് എന്നു വിളിക്കാറുണ്ട്. ബെൽഗ്രേഡ് എന്ന പേരു തന്നെയാണ് രാജ്യാന്തര തലത്തിൽ ഉപയോഗിക്കുന്നത്. സാവ, ഡാന്യൂബ് നദികളുടെ സംഗമസ്ഥലത്താണ് ബെൽഗ്രേഡ്. അതിനാൽ ബെൽഗ്രേഡ് വെളുത്ത നഗരം (White city) എന്ന് അറിയപ്പെടുന്നു. ബെൽഗ്രേഡിന്റെ സാംസ്കാരിക– ചരിത്രപശ്ചാത്തലങ്ങൾ നഗരത്തിലുടനീളം കാണാം. അതുപോലെ, സുരക്ഷിതമാണ് ഈ രാജ്യം.

ബെൽഗ്രേഡ് നഗരം

മനോഹരമായിരുന്നില്ലെങ്കിലും ബെൽഗ്രേഡിന് അതിന്റേതായ ഒരു ഭാവമുണ്ടായിരുന്നു. ഒരു കാലത്ത് സാഹസികതയിൽ അഭിമാനിച്ചിരുന്ന രാജ്യമായിരുന്നു അത്. പിൽക്കാലത്ത് ആകാശത്തേക്കുയർന്ന കെട്ടിടങ്ങൾ നിർമിക്കപ്പെട്ടു. എന്നാലും ബെൽഗ്രേഡിൽ എത്തിച്ചേരുന്നവരെ പിടിച്ചു നിർത്താൻ ആ രാജ്യത്തിന്റെ ചരിത്ര പ്രൗഢി മാത്രം മതി. 

തിരക്കേറിയ നഗരവീഥികൾ, പഴമയേറിയ കെട്ടിടങ്ങൾ, പള്ളികൾ, ആശ്രമങ്ങൾ, കോട്ടകൾ, പീരങ്കികൾ.... ഇതിലേതാണ് ബെല്‍ഗ്രേഡിലെ പ്രധാന കാഴ്ചയെന്നു ഞാൻ അന്വേഷിച്ചു. സത്യം പറയട്ടെ, ഒരു ചരിത്ര നഗരത്തിൽ ഇതൊക്കെയാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ, ബെൽഗ്രേഡ് അതുക്കും മീതെ യുള്ള അനുഭവങ്ങളാണ് സമ്മാനിച്ചത്. പഴയ കാലത്തിന്റെ പ്രതീകമായ റഷ്യൻ കാറുകൾ കണ്ടു (Ladas). പുരാതന ഹോട്ടലുകൾ, കുന്നുകൾ, വളഞ്ഞു പുളഞ്ഞ വഴികൾ കല്ലു പതിച്ച നടപ്പാതകൾ, ഭൂമിക്കടിയിൽ പ്രവർത്തിക്കുന്ന പബ്ബുകൾ, റസ്റ്ററന്റുകൾ....അങ്ങനെയങ്ങനെ മനസ്സിനെ തൃപ്തിപ്പെടുന്ന സൗകര്യങ്ങൾ ഏറെയുണ്ട്. 

ഞാൻ ശുപാർശ ചെയ്യുന്നത് മൊസ്ക‍്്വാ ഹോട്ടലാണ്. ബെൽഗ്രേഡിലെ ലാൻഡ് മാർക്കാണ് ഈ ഹോട്ടൽ.  ആഗോള തലത്തിൽ പ്രസിദ്ധമായ ചരിത്രപ്രധാന ഹോട്ടലുകളിലൊന്നാ ണിത്. 1908–ൽ, കിങ് പീറ്റർ ഒന്നാമൻ കരാദ് ജോർദെവിക് ആണ് ഈ ഹോട്ടൽ ഉദ്ഘാടനം ചെയ്തത്. പിന്നീട് പല തവണ അറ്റകുറ്റപ്പണികൾ നടത്തി. ഈ ഹോട്ടൽ നവീകരിച്ചു. വിനോദ സഞ്ചാരികൾ നിർബന്ധമായും സന്ദർശിക്കേണ്ട ഹോട്ടലുകളുടെ പട്ടികയില്‍ ഈ ഹോട്ടലുണ്ട്. മൊസ്ക്്വാ ഹോട്ടലിന്റെ കോഫി ഷോപ്പിലാണ് ഞാൻ ചെന്നു കയറിയത്. 

ബെൽഗ്രേഡിന്റെ സംഗീതം

ചരിത്രത്തിൽ ബെൽഗ്രേഡിന്റെ സ്ഥാനം മനസ്സിലാകണമെങ്കിൽ അക്കാഡംസ്കി പാർക്ക് (അക്കാഡമിക് പാർക്ക് അല്ലെ ങ്കിൽ സ്റ്റുഡന്റ്സ് പാർക്ക്) സന്ദർശിക്കണം. അത്ര വലിയൊരു പാർക്കൊന്നുമല്ല. കലെമഗ്ദാൻ കോട്ടയെപ്പോലെ ചരിത്രപരമായ പ്രാധാന്യമുള്ള ഈ പാർക്ക് കുന്നിൻ ചെരുവിലാണ്. കൃത്യമായി പറഞ്ഞാൽ ബെൽഗ്രേഡ് യൂണിവേഴ്സിറ്റിയുടെ എതിർവശത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. റോമാക്കാരുടെ അധിനിവേശകാലത്ത് അഭയാർഥി കേന്ദ്രമായിരുന്ന സിംഗിദുനും പ്രദേശത്തിന്റെ ഭാഗമാണ് അക്കാഡംസ്കി പാർക്ക്. ബെൽഗ്രേഡിലെ ചരിത്ര പുരുഷന്മാരുടെ ശിൽപങ്ങളാണ് പാർക്കിൽ തലയെടുപ്പോടെ നിൽക്കുന്നത്. ഫിലാർമോണിക് കൊളാറക് ഹാൾ, ഫിലോസഫി യൂണിവേഴ്സിറ്റി, നാച്ചുറൽ സയൻസസ് ആൻഡ് ഫിലോളജി എന്നിവയാണ് പാർക്കിന്റെ  സമീപക്കാഴ്ചകൾ. 

പാർക്കിൽ ചുറ്റിക്കറങ്ങിയ ശേഷം ഞാൻ കലെമഗ്ദാൻ കോട്ട യിലേക്കു നടന്നു. യൂറോപ്പിലെ ഏറ്റവും വലിയ കോട്ടയാണ് കലെമഗ്ദാൻ. സന്ദർശകർക്കുവേണ്ടി ഇരുപത്തിനാലു മണി ക്കൂറും വാതിലുകൾ തുറന്നിടുന്ന കോട്ടയിൽ പ്രവേശനം സൗജന്യം. ഭൂഗർഭ സങ്കേതങ്ങള്‍, വിക്ടർ സ്മാരകം, കിണർ, പള്ളി, ഭൂമിക്കടിയിലെ രഹസ്യ കേന്ദ്രങ്ങൾ, വെടി മരുന്നുപുര, മനോഹരമായ പാർക്ക്, സാവെ, ഡാന്യൂബ് എന്നീ നദികൾ കണ്ടാസ്വദിക്കാനുള്ള വ്യൂ പോയിന്റ്.....സന്ദർശകരെ സന്തോ ഷിപ്പിക്കുന്ന സ്ഥലമാണ് കോട്ട. ഓട്ടൊമൻ തുർക്കിക്കളുടെ ആക്രമണത്തിൽ നിന്നു ബെൽഗ്രേഡിനെ രക്ഷിക്കാനായി നിർമിച്ചതാണ് കോട്ട. 

നിശ്ശബ്ദമായി ഒഴുകുന്ന നദിയിലേക്കു നോക്കി കുറേ നേരം ഞാൻ അവിടെയിരുന്നു. നദിയുടെ തീരങ്ങളിൽ മനുഷ്യർ വരു ത്തുന്ന മാറ്റങ്ങൾ കണ്ടു മനസ്സിലാക്കി. ബെൽഗ്രേഡ് നഗരം പല തവണ പിടിച്ചടക്കലുകൾക്കു വിധേയമായി. എങ്കിലും, ആ നാട്ടിൽ ജീവിക്കുന്നവർ തളർന്നില്ല. നഗരം പൂർണമായും കത്തി ച്ചാമ്പലായിട്ടും അവർ നിരാശരായില്ല. അവർ വീണ്ടും വീണ്ടും നഗരം കെട്ടിപ്പൊക്കി. ഫീനിക്സ് പക്ഷിയെപ്പോലെ, തീയിൽ കുരുത്ത നഗരത്തെ ഞാൻ പല ആംഗിളുകളിൽ ക്യാമറയിൽ പകർത്തി.

കോട്ടയുടെ ശക്തിയാണ് നൂറ്റാണ്ടുകളോളം ബെൽഗ്രേഡിനെ കാത്തു രക്ഷിച്ചത്. നിരന്തരമായ ആക്രമണങ്ങളിൽ കോട്ട യ്ക്കു ക്ഷതമേറ്റു. ബെൽഗ്രേഡുകാരുടെ ആത്മവിശ്വാസ ത്തിൽ അതു വീണ്ടും പൂർവസ്ഥിതി പ്രാപിച്ചു.  

നദിയെ തലോടിയെത്തിയ കാറ്റിന്റെ കുളിരിൽ അലിഞ്ഞ് കുറേ നേരം അവിടെയിരുന്നു. പിന്നീട് പളളിയിലേക്കു നടന്നു. വലിയ വിളക്കു കൊളുത്തിയിട്ട മേടയാണ് പള്ളിയിലേത്. ആരാധനാലയത്തിന്റെ പതിവു വാസ്തുവിദ്യയിൽ നിർമിച്ച പള്ളിയുടെ ചുമരുകളിലെ ചിത്രങ്ങൾ അതിമനോഹരം. ഫോട്ടോ എടുക്കാൻ അനുമതിയില്ല. 

ഒടുവിൽ ഭൂമിക്കടിയിലെ സങ്കേതങ്ങൾ കാണാൻ ഞാൻ പുറപ്പെട്ടു. ഇടുങ്ങിയ ഗുഹയാണ് ബങ്കറിലേക്കുള്ള പാത. യുദ്ധോപകരണങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യത്തോടു കൂടി ബങ്കറുകൾ സുരക്ഷിതമായി പരിപാലിക്കുന്നുണ്ട്. നേർക്കുനേർ പോരാട്ടത്തെ ചെറുക്കാൻ കോട്ട സുസ്സജ്ജം. ഇരുളടഞ്ഞ സ്ഥലത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ എന്നെ അലോസരപ്പെടുത്തി. എത്രയും പെട്ടെന്ന് പുറത്തു കടന്നു. എനിക്കേറ്റവും പ്രിയപ്പെട്ട വിനോദമായ ഷോപ്പിങ്ങിനിറങ്ങി. 

നെസ് മിഹെയ്‍ലോവ സ്ട്രീറ്റിലേക്കാണു പോയത്. കഫേകളുടെയും ഷോപ്പുകളുടെയും പേരിൽ പ്രശസ്തമാണ് ഈ തെരുവ്. പല ഇനത്തിൽപ്പെട്ട വളർത്തു നായകളാണ് അവിടെ എന്നെ ആകർഷിച്ചത്. വളർത്തു നായക്കളോട് വലിയ ഇഷ്ടമുള്ള കൂട്ടത്തിലാണ് ഞാൻ. ബെൽഗ്രേഡിലുള്ളവർ മൃഗസ്നേഹികളാണ്. ഓമനത്തമുള്ള പല ഇനം വളർത്തു നായകളെ അവിടെ കാണാം. 

പോക്കറ്റിലുണ്ടായിരുന്ന യൂറോയിൽ ചെറിയൊരു ഭാഗം മിഹെയ്‍ലോവ സ്ട്രീറ്റിൽ ചെലവാക്കി. അവിടെ നിന്ന് ഉച്ചയൂണു കഴിച്ച ശേഷം ഹോട്ടൽ മുറിയിലേക്കു തിരിച്ചു. സുഖമായി ഉറങ്ങി. പിറ്റേന്നു രാവിലെ ഏറെ തിരക്കു പിടിച്ച യാത്രകളുണ്ടായിരുന്നില്ല. 

സാവ പള്ളി

ലോകത്തെ ഏറ്റവും വലിയ ഓർത്തഡോക്സ് പള്ളി ബെൽ ഗ്രേഡിലാണ്–ചർച്ച് ഓഫ് സാവ. ബെൽഗ്രേഡിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് പുരാതന പള്ളി. താമസിക്കുന്ന സ്ഥലത്തു നിന്നു പള്ളിയിലേക്കു നടന്നു പോകാനായിരുന്നു എന്റെ തീരുമാനം. രാവിലെ ഭക്ഷണത്തിനൊപ്പം കഴിച്ച പാൽക്കട്ടി ചെറിയൊരു ബുദ്ധിമുട്ടുണ്ടാക്കിയെന്നു പറയാതെ വയ്യ. സെർബിയക്കാർ ഭക്ഷണത്തിനൊപ്പം ധാരാളം പാൽക്കട്ടി കഴിക്കുന്നവരാണ്. വണ്ണം കൂടുന്നതിനെക്കുറിച്ചൊന്നും ആലോ ചിക്കാതെ ഞാനും നല്ലൊരു അളവ് പാൽക്കട്ടി അകത്താക്കി. 

ബെൽഗ്രേഡ് നഗരത്തിലെ കുന്നിൻ ചെരിവിലാണ് സാവ പള്ളി. ഇരുപത്തിനാലു മണിക്കൂറും പള്ളിയിൽ ആരാധകർ വന്നു പോകുന്നു. പ്രവേശനം സൗജന്യം. പതിനായിരം പേർക്ക് ഒരുമിച്ച് ആരാധന നടത്താവുന്നത്രയും വലുതാണ് പള്ളി. സെന്റ്. സാവയാണ് സെർബിയൻ ഓർത്ത‍ഡോക്സ് ചർച്ചിന്റെ സ്ഥാപകൻ. 

പള്ളിയിൽ നല്ല ജനത്തിരക്കായിരുന്നു. പള്ളിയോടു ചേർന്ന് നിൽക്കുന്ന മരങ്ങളുടെ തണൽ വിരിപ്പിൽ ആളുകൾ വിശ്രമി ക്കുന്നതു കണ്ടു. പലതരം പുസ്തകങ്ങൾ അവിടെ വിൽപനയ്ക്കു വച്ചിട്ടുണ്ട്. എല്ലാറ്റിനും തീവില.

സ്കദാർലിജയിലെ ഭക്ഷണം

ഉച്ചഭക്ഷണത്തിനായി ഒരു മണിക്കൂർ നീക്കി വച്ചു. അതിനു രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്ന്, പണ്ട് ബൊഹീമിയൻ ഏരിയ എന്ന് അറിയപ്പെട്ടിരുന്ന സ്കദാർലിജ എന്ന പ്രദേശം. രണ്ട് സ്കദാർലിജയിലെ സാലഡ്. എല്ലാവരോടുമായി പറയു കയാണ്, ബെൽഗ്രേഡിൽ ചെല്ലുമ്പോൾ ബൊഹീമിയൻ  ഏരിയ സന്ദർശിക്കണം. വിന്റേജ് ഏരിയ എന്നു പറഞ്ഞാലും ആളുകൾ വഴി കാണിച്ചു തരും. ബോംബാക്രമണത്തിൽ നിന്നു 

രക്ഷപ്പെട്ട് 1830 ൽ ജിപ്സികൾ അഭയം തേടിയ സ്ഥലമാണ് സ്കദാർജിയ. ചെറിയൊരു തെരുവാണിത്. തെരുവിന്റെ ഇരുവശത്തും റസ്റ്ററന്റുകളും തട്ടുകടകളും ആർട് ഗാലറിയും തുണിക്കടകളുമാണ്. എല്ലാ കടകളിലും ആളുകൾ തിങ്ങി നിറഞ്ഞു. നടപ്പാതയുടെ അവസ്ഥയും ഏതാണ്ടിതുപോലെ. ഭാഗ്യവശാൽ‍ എനിക്ക് ഇരിപ്പിടം കിട്ടി. അർധരാത്രി വരെ നീളുന്ന ജനത്തിരക്കിന്റെ തെരുവാണ് ബൊഹീമിയൻ ഏരിയ. സ്കദാർജിയയിലെ അറിയപ്പെടുന്ന കവിയും ചിത്രകാരനു മായിരുന്നു ദുറ ജാക്സിക്. അദ്ദേഹത്തിന്റെ ജന്മനാട് പിൽ ക്കാലത്ത് കവികളുടെയും സാഹിത്യകാരന്മാരുടെയും സംഗമ വേദിയായി മാറി. 

ഡാന്യൂബിലെ സവാരി

ആ ദിവസത്തിന്റെ സായാഹ്നം ഡാന്യൂബ് നദിയിലെ ബോട്ട് സവാരിക്കുവേണ്ടി ഞാൻ മാറ്റി വച്ചു. സ്ലോവാക്യ സന്ദർശിച്ച സമയത്ത് ഡാന്യൂബ് നദിയിലൂടെ സവാരി നടത്തിയിട്ടുണ്ട്. പക്ഷേ, അത് ഡാന്യൂബിന്റെ മറ്റൊരു ഭാഗമാണ്. ആ സ്ഥല ത്തേക്ക് വെള്ളം ഒഴുകി വരുന്ന ബെൽഗ്രേഡിന്റെ അതിർത്തി യിൽ ഡാന്യൂബിലൂടെ സവാരി നടത്തണമെന്ന് ഞാൻ ആഗ്ര ഹിച്ചു. മാത്രമല്ല, ഡാന്യൂബ് നദിയുമായി എനിക്കെന്തോ ബന്ധ മുള്ളതായി മനസ്സിൽ തോന്നാറുണ്ട്. അതുകൊണ്ടു തന്നെ അവസരം കിട്ടുമ്പോഴെല്ലാം ഞാൻ ഡാന്യൂബിൽ ഇറങ്ങും, മരണം വരെ ഈ തീരുമാനത്തിൽ മാറ്റമില്ല. 

ബെൽഗ്രേഡിലെ ബോട്ട് യാത്ര വ്യത്യസ്തമാണ്. കിണർ പോലെയാണ് സാവോ നദിയുടെ രൂപം. ഡാന്യൂബ്– സാവോ നദികൾ കൂടിച്ചേരുന്ന സ്ഥലമായതുകൊണ്ടാകാം. നദിക്ക് ഇങ്ങനെയൊരു രൂപം ഉണ്ടായത്. ബെൽഗ്രേഡിന്റെ ചരിത്ര ത്തിനു സാക്ഷിയായി നിലകൊള്ളുന്നു ഈ നദീ സംഗമം. കുറച്ചു കൂടി ആലങ്കാരികമായി പറഞ്ഞാൽ, അവിശ്വസനീയം, സുന്ദരം.

ശൈത്യ കാലം ആരംഭിച്ചതിനു ശേഷമാണ് ബെൽഗ്രേഡിലെത്തിയത്. ആളുകളെല്ലാം തണുപ്പിൽ നിന്നു രക്ഷപ്പെടാൻ വീടിനുള്ളിൽ ഒതുങ്ങിക്കൂടുകയായിരുന്നു. നദിയിൽ സവാരിക്കിറങ്ങുമ്പോൾ എനിക്കൊപ്പം രണ്ടു മൂന്നാളുകളേ ഉണ്ടായിരുന്നുള്ളൂ. അതൊരു ഭാഗ്യമായി കരുതുന്നു. വെളിച്ചം നിറഞ്ഞ ബെൽഗ്രേഡ് നഗരത്തെ നദിയുടെ പശ്ചാത്തലത്തിൽ ഞാൻ നോക്കിക്കണ്ടു. നൂറു കണക്കിന് കടകളും കോഫീ ഷോപ്പു കളും വൈദ്യുതി വിളക്കുകളുടെ നാളം പോലെ നദിയില്‍ തെളിഞ്ഞു. തീരത്തുയർന്ന സംഗീതത്തിനൊപ്പം ഓളപ്പരപ്പിനുമീതെ ആ ദീപനാളങ്ങൾ നൃത്തം വച്ചു. 

അറിയാം

∙അമേരിക്കൻ വീസയുള്ളവർക്കും ഷെങ്കൻ വീസയുള്ളവർക്കും ബെൽഗ്രേഡ് സന്ദർശിക്കാം. വിമാനത്താവളത്തിൽ വിസ യ്ക്കായി പണം അടയ്ക്കേണ്ടതില്ല. പബ്ലിക് ട്രാൻസ്പോർ ട്ടുകളിലെ യാത്രയ്ക്ക് ചെലവു കുറവാണ്. ടാക്സി, ബസ്, ട്രെയിൻ, ട്രോളി സർവീസുകളുണ്ട്. 

∙ യൂറോപ്പിൽ കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുന്ന രാജ്യതലസ്ഥാനമാണ് ബെൽഗ്രേഡ്. സ്റ്റാരി ഗ്രാഡ് എന്ന പഴയപട്ടണമാണ് സഞ്ചാരികൾക്ക് താമസിക്കാൻ ഏറ്റവും നല്ല സ്ഥലം. 

∙ ബാൾക്കൻസിലെ ഏറ്റവും പഴയ സൂപ്പർമാർക്കറ്റ് ബെൽഗ്രേ ഡിലാണ്– ഫ്ളവർ സ്ക്വയർ. മാക്സി സൂപ്പർ മാർക്കറ്റ് എന്നും അറിയപ്പെടുന്നു. ഏറെ നവീകരണ പ്രവർത്തനങ്ങൾ നടത്തി യിട്ടുണ്ടെങ്കിലും ഈ സൂപ്പർ മാർക്കറ്റ് പഴമയുടെ ചാരുത നില നിർത്തുന്നു. 200 വർഷം പ്രായമുള്ള വലിയൊരു ഓക്ക് മരത്തി നടുത്താണ് സൂപ്പർമാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. െബൽഗ്രേ ഡിലെ ഏറ്റവും പഴക്കമേറിയ ഓക്ക് മരമാണിത്. ഈ മരത്തെ ബെൽഗ്രേഡുകാർ രാജ്യത്തിന്റെ നിധിയായി കണക്കാക്കുന്നു.

∙കിഴക്കൻ യൂറോപ്പിന്റെയും മധ്യ യൂറോപ്പിന്റെയും പ്രാദേശിക ബാൾക്കൻ രുചികളുടെയും സങ്കരസ്വാദാണ് സെർവിയയുടെ വിഭവങ്ങൾക്ക്. ഫാസ്റ്റ് ഫൂഡിന്റെ ആരാധകരാണ് സെർബു കൾ. ഗ്രിൽഡ് വിഭവങ്ങൾ, സെർബുകൾ. ഗ്രിൽഡ് വിഭവങ്ങൾ, പാൽക്കട്ടി, ചീസ്, േപസ്റ്ററി, സാലഡ്സ് എന്നിവ ഇവരുടെ പ്രധാന ഭക്ഷണങ്ങളിൽപെടും.