സുനിൽ മിത്തലിന്റെ വിജയരഹസ്യം

ഇന്ന് ‘സുനിൽ ഭാരതി മിത്തൽ’ എന്ന േപര് ഇന്ത്യൻ വ്യവസായരംഗത്ത് വിജയത്തിന്റെ മറുവാക്കാണ്. അച്ഛന്റെ കയ്യിൽനിന്നു കടം വാങ്ങിയ 20,000 രൂപയുമായി ഒരു ചെറുകിട സംരംഭകനായാണ് മിത്തൽ യാത്രയാരംഭിക്കുന്നത്. വിഷമതകളേറെയുണ്ടായി. പതിനാറു മുതൽ പതിനെട്ടു മണിക്കൂർ വരെ ജോലി ചെയ്തിട്ടും ബിസിനസ് വളരാത്ത അവസ്ഥ. കാര്യമായ വരുമാനവുമില്ല. ഇങ്ങനെ മുന്നോട്ടുപോയാൽ ഒരു ചെറുകിട സംരംഭകനായിത്തന്നെ എക്കാലവും തുടരേണ്ടി വരുമെന്നു ബോധ്യപ്പെട്ട മിത്തൽ ഫാക്ടറികൾ വിറ്റൊഴിഞ്ഞ് മുംബൈയ്ക്കു പുറത്തു കടക്കുവാൻ തീരുമാനിച്ചു.

ജീവിതത്തിലെ േടണിങ് പോയിന്റ്
തുടർന്ന് 1980 ൽ ഭാരതി ഓവർസീസ് ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തിന് രൂപം കൊടുത്തു. 1981–ൽ പഞ്ചാബിലെ എക്സ്േപാർട്ടിങ് കമ്പനികളിൽനിന്ന് ഇംപോർട്ടിങ്ങിനുള്ള ലൈസൻസ് വിലയ്ക്കു വാങ്ങി. അതിനുശേഷം സുസുക്കിയുടെ പോർട്ടബിൾ ജനറേറ്റേഴ്സ് ജപ്പാനിൽനിന്നു ഇറക്കുമതി ചെയ്ത് വിതരണം തുടങ്ങി. പതിയെ മിത്തലിന്റെ മുഖ്യധാര ബിസിനസായി ഇതു മാറി.  പക്ഷേ, നിനച്ചിരിക്കാത്ത നേരത്ത് അപ്രതീക്ഷിതമായൊരു തിരിച്ചടി കിട്ടി. 1983 ൽ ഗവൺമെന്റ് ജനറേറ്റർ‌ ഇറക്കുമതി നിരോധിക്കുകയും അതു നിർമിക്കാനുള്ള അവകാശം രണ്ടു കമ്പനികൾക്കു മാത്രമായി ചുരുക്കുകയും ചെയ്തു.ശരിക്കും നേരം ഇരുട്ടി വെളുത്തപ്പോൾ‌ ബിസിനസിൽ ഒന്നുമല്ലാതായി മിത്തൽ. ഇനി എന്തുചെയ്യണം എന്നറിയാത്തൊരു അവസ്ഥ. മുൻപിൽ ശൂന്യത മാത്രം.

വീണ്ടും വിജയത്തിലേക്ക്
തോറ്റുമടങ്ങാൻ അദ്ദേഹം തയാറായിരുന്നില്ല. ഒരിക്കൽ തയ്‌വാൻ സന്ദർശിച്ചപ്പോൾ കണ്ട പുഷ് ബട്ടൺ ഫോണുകൾ മിത്തലിന്റെ മനസ്സിലുടക്കിയിരുന്നു. നമ്മൾ അപ്പോഴും റോട്ടറി ഡയൽ ഫോണുകളാണ് ഉപയോഗിച്ചിരുന്നത്. അതിൽ അവസരം കണ്ടെത്തിയ മിത്തൽ െടലികോം ബിസിനസിലേക്ക് ചുവടുവച്ചു. ‘ബീറ്റൽ’ എന്ന ബ്രാൻഡ് നെയിമിൽ ഫോണുകൾ മാർക്കറ്റ് ചെയ്തു തിരിച്ചുവന്നു. പിന്നീടു നാം കണ്ടത് ബിസിനസ്‌രംഗത്തെ ചരിത്രനിമിഷങ്ങളാണ്. ഏഷ്യയിലും ആഫ്രിക്കയിലുമായി വ്യാപിച്ചു കിടക്കുന്ന, പതിനാറു രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഭാരതി എയർടെൽ അടക്കമുള്ള ബിസിനസ് സാമ്രാജ്യം. ഇന്ന് െടലികോം, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, മാൾസ്, അഗ്രിബിസിനസ്, ഹോസ്പിറ്റാലിറ്റി എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ മിത്തൽ വിജയം വെട്ടിപ്പിടിക്കുന്നു.

(ബിസിനസ് മാനേജ്മെന്റ് വിദഗ്ധനായ ലേഖകൻ രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന മോട്ടിേവഷനൽ ട്രെയ്നറാണ്) 

ഇ – സമ്പാദ്യം വരിക്കാരാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക