പുലി വീണ്ടും പായുന്നു

മഹീന്ദ്ര എന്നാൽ ജീപ്പ്. ഇന്ത്യയിൽ ആദ്യമായി വില്ലീസ് ജീപ്പ് കൊണ്ടുവന്നതും പ്രചാരത്തിലാക്കിയതും മാത്രമല്ല കാരണം. ജീപ്പ് ഇന്ത്യയുടെ സംസ്കാരത്തിെൻറ ഭാഗമാക്കിയതും മഹീന്ദ്രയത്രെ. ഇപ്പോൾ യഥാർത്ഥ ജീപ്പ് അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തുമ്പോഴും പിടിച്ചു നിൽക്കാൻ പോകുന്നത് മഹീന്ദ്ര കാലങ്ങൾ കൊണ്ടു വളർത്തിയെടുത്ത വിശ്വാസ്യതയിലാണ്.

∙ ജീപ്പാണ് പ്രശ്നം: അമേരിക്കൻ ജീപ്പ് വന്നപ്പോൾ മഹീന്ദ്ര നിരയ്ക്ക് പ്രസക്തി കുറയുമോ? ഈ സംശയം തെറ്റാണെന്ന് റാംഗ്​ളർ തെളിയിച്ചു. മഹീന്ദ്ര ഥാർ 10 ലക്ഷം രൂപയ്ക്കു വിൽക്കുമ്പോൾ ഏറ്റവും പുതിയ സമാന ജീപ്പായ റാംഗ്‌ളർ വാങ്ങാൻ 60 ലക്ഷം കൊടുക്കണം. എന്നാൽ ജീപ്പ് കോംപസ് വന്നപ്പോൾ വില ഗണ്യമായി താണു. അതോടെ മഹീന്ദ്രയുടെ കോർട്ടിലേക്കായി മത്സരം.

Mahindra XUV 500

∙ തുറുപ്പു ചീട്ട്: ഏതു ജീപ്പിനെയും പിന്നിലാക്കുന്ന സൗകര്യങ്ങൾ. ഇന്ത്യയിലെവിടെയും വിൽപനയും സർവീസും. പോരെങ്കിൽ ഏതു വഴിയരികിലെ മെക്കാനിക്കിനും െെക വയ്ക്കാൻ ഭയമില്ലാത്ത ലളിതവും വിശ്വസനീയവുമായ സാങ്കേതികത. വില വളരെ കുറവ്. ഇത്രയും കാര്യങ്ങൾ തുറുപ്പുചീട്ടായിരിക്കുന്നയിടത്തോളം കാലം മഹീന്ദ്രയ്ക്ക് ആരേയും പേടിക്കേണ്ട.

∙ നാഴികക്കല്ല്: മഹീന്ദ്രയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് എക്്സ് യു വി ഫൈ ഡബിൾ ഒ (500) . കാറുണ്ടാക്കാനുള്ള മോഹം കൊണ്ട് ഫോഡുമായും റെനൊയുമായും ബന്ധങ്ങൾ സ്ഥാപിച്ച കമ്പനിയുടെ മോഹങ്ങൾ ഈ രാജ്യാന്തര എസ് യു വിയിലാണ് പൂവണിഞ്ഞത്. ഷാസിയിൽ ഉറപ്പിച്ച ബോഡിക്കു പകരം കാറുകളെപ്പോലെ മോണോകോക് ഷാസിയിൽ നിർമിച്ച പ്രഥമ മഹീന്ദ്ര. ഓഫ് റോഡ് ശേഷിയിലും യാത്രാസുഖത്തിലും ബോഡി റിജിഡിറ്റിയിലുമൊക്കെ തലമുറകൾ മുന്നിലേക്കെത്തിയത് എക്്സ് യു വി 500. 

Mahindra XUV 500

∙ പായും പുലി: ചീറ്റയിൽ നിന്നുള്ള പ്രചോദനമാണ് എക്സ് യു വി 500 സ്റ്റൈലിങ്ങിനു പിന്നിൽ. പതുങ്ങിക്കിടന്ന് പായാനെരുങ്ങുന്ന ഏറ്റവും വേഗം കൂടിയ മൃഗത്തിെൻറ രൂപഗുണം മുന്നിലും വശങ്ങളിലും നിഴലിക്കുന്നു. എന്തിന് ഡോർ ഹാൻഡിൽ പോലും ചീറ്റയുടെ പാദങ്ങളോടു സാദൃശ്യത്തിൽ രൂപകൽപന ചെയ്തിരിക്കയാണ്. പിന്നിലെ വീൽ ആർച്ചുകളുടെ മുകളിൽ ഗ്ലാസ് ഏരിയ കുറെ കവർന്നെടുക്കുന്ന മറ്റൊരു ആർച്ച് ചീറ്റയുടെ മടക്കി വച്ച പിൻകാലുകളാണെന്നു തോന്നിക്കുന്നില്ലേ? 

Mahindra XUV 500

∙ ഇപ്പോൾ ? ധാരാളം സൗകര്യങ്ങളുമായി പുതിയൊരു മോഡൽ. ഡബ്ല്യു 9. മുന്തിയ വകഭേദമായ ഡബ്ല്യു 10ൽ  ഉള്ള സൗകര്യങ്ങളാണ് പുതിയ മോഡലിന്.  ഇലക്ട്രിക്ക് സൺറൂഫ്, റിവേഴ്സ് ക്യാമറ, ഏഴ് ഇ‍ഞ്ച്  ടച്ച് സ്ക്രീൻ ഇൻഫോടെൻമെന്റ് സിസ്റ്റം, വോയിസ് മെസേജ് സിസ്റ്റം, വോയിസ് കമാൻഡ്,  ഇന്റലി‍ജെന്റ് ലൈറ്റ് സെൻസിങ് ഹെ‍ഡ്‌ലാംപ്,  സ്മാർട്ട് റെയിൻ സെൻസിങ് വൈപ്പർ, ഡ്യുവൽ എയർബാഗ്, എ ബി എസ്, ഇ ബി ഡി, ഹിൽ ഹോൾഡ് കൺട്രോൾ, അലോയ് വീലുകൾ, ടിൽറ്റ് ആന്റ് ടെലിസ്കോപിക്ക് സ്റ്റിയറിങ്, സ്മാർട്ട് കീ വിത്ത് റിമോട്ട് ലോക്കിങ് തുടങ്ങിയ സൗകര്യങ്ങൾ.

∙ വില കൂടിയില്ല:  വില മാനുവൽ മോഡലിന് 15.50 ലക്ഷവും ഓട്ടമാറ്റിക്കിന് 16.58 ലക്ഷവും. പണ്ടേ പോലെ ഏഴു പേർക്ക് ഇരിക്കാം. രണ്ട്, മൂന്ന്, രണ്ട് എന്ന ക്രമത്തിൽ. ഏറ്റവും പിന്നിലും ആവശ്യത്തിന് ലെഗ് റൂം കുറയും. സീറ്റുകളുടെ ഫിനിഷ് കൊള്ളാം. ക്രൂസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ, റെയിൻ ആൻഡ് ലൈറ്റ് സെൻസർ ഹെഡ് ലാംപുകളും വൈപ്പറും മറ്റും എന്നുവേണ്ട ഇല്ലാത്ത ഏർപ്പാടുകൾ കുറയും.

Mahindra XUV 500

∙ ഡ്രൈവിങ്: എട്ടു രീതിയിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് ഇഷ്ടമുള്ളതുപോലെ ക്രമീകരിച്ച് എൻജിൻ സ്റ്റാർട്ടു ചെയ്യാം. പതുങ്ങിയ ശബ്ദം. വിറയലും ശബ്ദവും കുറയ്ക്കുന്നതിൽ മഹീന്ദ്രയുടെ ലക്ഷ്യങ്ങൾ ഈ വാഹനത്തിൽ നിവൃത്തിയായിരിക്കുന്നു. 140 ബി എച്ച് പിയുള്ള എം ഹോക്ക് എൻജിൻ പിക്കപ്പിെൻറ കാര്യത്തിൽ ആർക്കും പിന്നിലല്ല. റിഫൈൻമെൻറ് അൽപം കൂടി ഉയർന്നു. ഇന്ധനക്ഷമതയും 15 കി മിയ്ക്ക് അടുത്തെത്തി. കുറഞ്ഞ തൂക്കവും മികച്ച ക്രമീകരണങ്ങളും തന്നെ കാരണം. ആറു സ്പീഡ് ഗീയർബോക്സ്. നാലു വീലുകൾക്കും ഡിസ്ക് ബ്രേക്കാണ്. 

∙ െടസ്റ്റ്െെഡ്രവ്: പോത്തൻസ് മഹീന്ദ്ര 7902277777