നെക്സ്റ്റ് എന്ന നെക്സ്റ്റ് ജെൻ

കാറുണ്ടാക്കുന്നത് ചെറിയ കാര്യമല്ല. ജീപ്പു പോലെയുള്ള മൾട്ടി പർപസ് വാഹനങ്ങളും വലിയ ട്രക്കുകളുമൊക്കെ നിർമിക്കുന്നതുപോലെ അനായാസം െെകകാര്യം ചെയ്യാവുന്നതല്ല കാർ നിർമാണം. മഹീന്ദ്രയും കാറുണ്ടാക്കാൻ തെല്ലു കഷ്ടപ്പെട്ടു. മഹീന്ദ്ര സ്വന്തമായുണ്ടാക്കിയ ആദ്യ കാറാണ് കെ യു വി 100. ലോഗൻ വന്ന് ഏതാണ് ഒരു ദശകം പിന്നിടുമ്പോൾ ലോഗനിൽ നിന്നുൾക്കൊണ്ട പാഠങ്ങൾക്കൂടിച്ചേർത്ത് കെ യു വി 100 സാഫല്യമായി. മഹീന്ദ്രയുടെ ഉടസ്ഥതയിലുള്ള കൊറിയൻ കമ്പനി സാങ് യോങ് ഈ വാഹനത്തിന്റെ നിർമാണത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് ഉറപ്പ്. രൂപം കണ്ടാലറിയാം.

Mahindra KUV 100

∙ നെക്സ്റ്റ്: വെറും കാറല്ല, ഒന്നാന്തരം കാറാണെന്നു തെളിയിച്ച കെ യു വി ഇപ്പോൾ കാലികമായ ചില മാറ്റങ്ങളുമായി കെ യു വി നെക്സ്റ്റ് ആയി വരുന്നു. ഈ വരവോടെ കാഴ്ചയിൽ ഈ വണ്ടിക്ക് എെന്തങ്കിലും പോരായ്മകളുെണ്ടങ്കിൽ അതും ഈ മാറ്റത്തോടെ പരിഹരിക്കപ്പെട്ടു. കണ്ടാൽ ചേലുള്ള തികച്ചും കാലികമായ നെക്സ്റ്റ്. മിനി എസ് യു വി.

∙ പുറം മിനുക്കം: പുറത്തെ പ്രധാന മാറ്റങ്ങൾ ഇവയൊക്കെ. ക്രോം ഇൻസേർട്ടോടുള്ള ഗ്രിൽ, സിൽവർ സ്കഫ് പ്ലേറ്റുള്ള മസ്കുലർ ഡ്യുവൽ ടോൺ ബമ്പറുകൾ, പുതിയ സ്പോയിലറുകൾ‌, എൽ ഇ ഡി ഡേ െടെം റണ്ണിങ് ലാംപ്, പുതിയ ഹെഡ് ലാംപ്, ഫോഗ് ലാംപ്, ക്ലിയർ ലെൻസ് ടെയിൽ ലാംപ്,  സ്പോർട്ടി 15 ഇഞ്ച് ഡയമണ്ട് കട്ട് 2–ടോൺ അലോയ് വീലുകൾ.

Mahindra KUV 100

∙ ഉള്ളിലും പുതുമ: സ്പോര്‍ട്ടി ബ്ലാക് ത്രീം ഇന്റീരിയർ, 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ട്വിൻ പോഡ് മീറ്റർ കൺസോൾ, ഗിയർ ഷിഫ്റ്റ് അലേർട്ട്, ഇക്കോ മോ‍ഡ് & മൈക്രോ ഹൈബ്രിഡ്, റിഫൈൻഡായ എൻജിനുകൾ, സുഖയാത്രയ്ക്ക് ലോങ് ട്രാവൽ സസ്പെൻഷൻ. ആകെയൊന്നു മിനുങ്ങി. ഉയർന്ന് അപ്രോച്ച് ആന്റ് ഡിപ്പാർച്ചർ ആംഗ്ലിളുകൾ

∙ പണ്ടേ മാറ്റം: വ്യത്യസ്തതയാണ് ഈ വാഹനം. ഉയർന്നുള്ള നിൽപും എസ് യു വിയെ അനുസ്മിരിപ്പിക്കുന്ന മുൻ വശവും ബോഡി ക്ലാഡിങ്ങുകളും ചിലപ്പോഴൊക്കെ നീളം കുറഞ്ഞുപോയ ഒരു ലാൻഡ് റോവർ ഇവോക് ആണോ ഇതെന്ന ആശങ്കയുണ്ടാക്കുന്നു. ഉറപ്പായും ഈ വാഹനത്തിന്റെ വീൽബേസ് കൂടിയ മോഡൽ മഹീന്ദ്ര വൈകാതെ ഇറക്കും. കാരണം ഈ കാറിന് തെല്ലു നീളം കൂടിയാവാം. ആദ്യ കാഴ്ചയിൽ നീളം കുറവാണോയെന്ന തോന്നൽ കസ്റ്റമേഴ്സിനുണ്ടാകുന്നെങ്കിൽ ഈ നീളമില്ലാഴ്കയാണ് കെ യു വിയുടെ നേട്ടം.

Mahindra KUV 100

∙ നാലിൽത്താഴെ: എല്ലാ ആധുനിക കാറുകൾക്കുമുള്ള മോണോ കോക് രൂപകൽപന, മുൻ വീൽ ഡ്രൈവ്, നികുതി ആനുകൂല്യം ലഭിക്കാനുള്ള വിദ്യയായി നാലു മീറ്ററിൽ കുറവ് നീളം. കണ്ടാൽ മാത്രം കാറാണോ എസ് യു വിയാണോ എന്നു സംശയം. നീളം കുറവായത് ഒതുക്കവും അടക്കവും നൽകുന്നു. മുൻ കാഴ്ചയിൽ തനി എസ് യു വി. 

∙ ഉയർന്ന നില: കയറാനും ഇറങ്ങാനും എളുപ്പം. ഉയർന്ന നിലപാടു തന്നെ കാരണം. സീറ്റുകളും ഡോർ ട്രിമ്മുമെല്ലാം തീരെ മോശമല്ലാത്ത പ്ലാസ്റ്റിക്കിലാണ്. സ്റ്റിയറിങ് മൗണ്ടഡ് നിയന്ത്രണങ്ങൾ, ടച് സ്ക്രീൻ സ്റ്റീരിയോ, യു എസ് ബി പോർട്ടുകൾ, ഉള്ളിൽ നിന്നു ക്രമീകരിക്കാവുന്ന മിററുകൾ എന്നിങ്ങനെ എല്ലാ ആഡംബര കാറുകളിലുമുള്ള സൗകര്യങ്ങളെല്ലാം കെ യു വിയിലുമുണ്ട്.

Mahindra KUV 100

∙ കരുത്ത്: മൂന്നു സിലണ്ടർ ഡി 75 ഡീസൽ എൻജിന് 1200 സി സി. 3750 ആർ പി എമ്മിൽ 76.4 ബി എച് പി. രണ്ടു പവർ മോഡുകൾ. പൊതുവെ സ്മൂത്ത് പവർ ഡെലിവറി. ഇക്കോ മോഡിലാണ് ഓട്ടമെങ്കിൽ 25.3 കി മി വരെ ഇന്ധനക്ഷമത ലഭിക്കാം. പൊതുവെ സുഖകരമായ ഡ്രൈവിങ്ങും നല്ല യാത്രയുമാണ് കെ യു വി 100. ഡാഷ് ബോർഡിലുള്ള ഗിയർ ലിവർ ആയാസ രഹിതവും സുഖകരവുമാണ്. വ്യത്യസ്തമായ ഒരു ഗീയർ ഷിഫ്റ്റ് അനുഭവം. പെട്രോൾ മോഡലുമുണ്ട്.

∙ സുരക്ഷ: എയർ ബാഗും എ ബി എസും എല്ലാ മോഡലിലും ഓപ്ഷനലായി കിട്ടും. നിർമാണവും രാജ്യാന്തര സുരക്ഷാ നിബന്ധനകൾ പാലിച്ചാണ്. ഇന്ധനക്ഷമത കൂട്ടാൻ ഓട്ടൊ സ്റ്റാർട്ട് സ്റ്റോപ് സംവിധാനം.

∙ വില: 4.48 ലക്ഷം മുതൽ 

∙ ടെസ്റ്റ് ഡ്രൈവ്: പോത്തൻസ് മഹീന്ദ്ര 7902277777