സ്ട്രസ് അകറ്റാം വീട്ടിൽ തന്നെ

എല്ലായ്പ്പോഴും കേൾക്കുന്ന വാക്കാണ് സ്ട്രസ്. കുട്ടികൾക്കു മുതൽ വീട്ടിലെ പട്ടിക്കുഞ്ഞുങ്ങൾക്കുവരെയുണ്ട് ഇക്കാലത്ത് സ്ട്രസ് അഥവാ മാനസിക സമ്മർദം. എങ്ങനെ ഡി–സ്ട്രസ് ചെയ്യാം എന്ന ചോദ്യവുമായാണ് മിക്കവരും ഇന്ന് മനഃശാസ്ത്രജ്ഞരെ സമീപിക്കുന്നത്. സ്ട്രസിൽനിന്നു രക്ഷപ്പെടാൻ ചില പൊടിക്കൈകളുണ്ട്. സ്വയം പരീക്ഷിച്ചുനോക്കാവുന്നതേയുള്ളൂ. 

1. കണ്ണാടി നോക്കി ഉറക്കെ ചിരിക്കുക– വട്ടായിപ്പോയെന്ന് ആരെങ്കിലും പറയുമോ എന്ന പേടി വേണ്ട. വീട്ടിലെ കണ്ണാടി നോക്കി ഉറക്കെ പൊട്ടിച്ചിരിച്ചുനോക്കൂ. മനസ്സിലെ ആകുലതകളെല്ലാം തൽക്കാലത്തേക്കെങ്കിലും ഒഴിഞ്ഞുപോകും. ലാഫിങ് ക്ലബിൽ പോകുന്നതിനു പകരം ഇങ്ങനെ ചെയ്താൽ മതി 

2. കൂട്ടനടത്തം– നിങ്ങളെപ്പോലെ മാനസിക സംഘർഷം അനുഭവിക്കുന്ന മറ്റുള്ളവരെ കണ്ടെത്തി രാവിലെ അവരെ എല്ലാവരെയും ഒരുമിച്ചുകൂട്ടി ഒരു കൂട്ട നടത്തം ആയാലോ. കൈവീശി വർത്തമാനമൊക്കെ പറഞ്ഞ് ജോളിയായി വേണം നടക്കാൻ 

3. ഗുഡ് ബൈ സോഷ്യൽ മീഡിയ– സോഷ്യൽ മീഡിയയ്ക്ക് ഒരേ സമയം നിങ്ങളെ പോസിറ്റീവ് ആയും നെഗറ്റീവ് ആയും സ്വാധീനിക്കാൻ കഴിയും. അനാവശ്യ താരതമ്യങ്ങൾക്കും വിലയിരുത്തലുകൾക്കും വഴിവയ്ക്കുമെങ്കിൽ സോഷ്യൽ മീഡിയയോടു തൽക്കാലത്തേക്ക് ഗുഡ്ബൈ പറയാം. അതല്ല, ഏറ്റവും ആത്മാർഥതയുള്ള സുഹൃത്തുക്കളുടെ ക്ലോസ്ഡ് ഗ്രുപ്പുകളിൽ നിങ്ങളുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കാം. ഫോട്ടോകൾ ഷെയർ ചെയ്യാം. 

4. വ്യായാമം മറക്കേണ്ട– ശരീരത്തിന്റെ ആരോഗ്യം മനസ്സിന് വളരെ പ്രധാനമാണ്. എല്ലാ ദിവസവും നിശ്ചിതസമയം വ്യായാമത്തിനായി നീക്കിവയ്ക്കുക.

Read More : Health and Wellbeing