ആരോഗ്യശീലങ്ങൾ മേയ് മാസത്തിൽ

ചൂട് കൂടിക്കൂടി വരികയാണ്. ശരീരം സദാ വിയർത്തിരിക്കുന്ന ഈ സമയത്ത് ദേഹത്ത് വിയർപ്പു കുരുക്കൾ ഉണ്ടായേക്കാം. ഉപ്പു വെള്ളത്തിൽ കുളിച്ചാൽ വിയർപ്പു കുരുക്കൾ കുറയും. കാലാവസ്ഥാ വ്യതിയാനം വഴി ദിവസങ്ങൾ നീണ്ടു നിൽക്കു ന്ന മഴ ഈ മാസം പ്രതീക്ഷിക്കാം. ഈ സമയത്ത് ശ്വാസകോശ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടും. വസ്ത്രധാരണത്തിൽ കാലികമായ മാറ്റങ്ങൾ വേണം. വായു സഞ്ചാരം നന്നായി സാധ്യമാകുന്ന വിധത്തിൽ വൃത്തിയുള്ള വസ്ത്രം ധരിക്കണം. കോട്ടൺ വസ്ത്രങ്ങളാണ് ഉപയോഗി ക്കാൻ ഏറ്റവും അനുയോജ്യം. ദിവസവും രണ്ടു നേരമെങ്കിലും കുളിക്കാൻ ശ്രദ്ധിക്കണം. 

വീടിനു പുറത്തു പോകുമ്പോൾ വെയിലിനെ പ്രതിരോധി ക്കാൻ സൺഗ്ലാസ്സുകൾ ഉപയോഗിക്കുക. കണ്ണുകളുടെ ആരോഗ്യത്തിന് ഇതു നല്ലതാണ്. ഉറക്കമിളപ്പ് ഒഴിവാക്കുക. മഴ അപ്രതീക്ഷിതമായി വന്നേക്കാം. അതുകൊണ്ട് രോഗ ങ്ങൾക്കെതിരെ ജാഗ്രത വേണം. കൊച്ചു കുട്ടികളിൽ ന്യുമോണിയ, ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. മഴയ്ക്കു മുന്നോടിയായി വീടും പരിസരവും വൃത്തിയാക്കു കയും കൊതുകുകളെ പ്രതിരോധിക്കാൻ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ താമസിക്കു ന്നവർ വെള്ളം തിളപ്പിച്ചാറിയശേഷമേ ഉപയോഗിക്കാവൂ. മഴവെള്ളം സംഭരണി വഴിയും കിണർ റീചാർജിങ്ങിലൂടെയും ജലക്ഷാമത്തെ നേരിടാം