കഴുത്ത് സുന്ദരമാകാൻ 4 പായ്ക്കുകൾ

മുഖത്തിന്റെ സൗന്ദര്യ സംരക്ഷണത്തിന്റെ പകുതി ശ്രദ്ധ പോലും ആരും കഴുത്തിനു നൽകാറില്ല. അതേസമയം മുഖം പോലെ തന്നെ ആളുകളുടെ ശ്രദ്ധ ഏറ്റവും കൂടുതൽ പോകുന്ന സ്ഥലമാണ് കഴുത്ത്. പ്രത്യേകിച്ച് പുതിയ ഫാഷനിൽ സാരി ബ്ലൗസുകൾ ഇറങ്ങിയതോടെ . മുഖം എത്ര വെളുത്തിരുന്നാലും പലരുടെയും പിടലിയും പുറവും കറുത്തിരിക്കും. കുരുക്കളും കറുത്ത പാടുകളുമാണു പലർക്കും പ്രശ്നം. മുഖം ഫേഷ്യൽ ചെയ്യുന്നതിനൊപ്പം കഴുത്തും പുറവും കൂടി മസാജ് ചെയ്യണം. പുറത്ത് ആവി കൊള്ളിക്കുന്നതും നല്ലതാണ്.

മുടി ഓയിൽ മസാജ് ചെയ്യുമ്പോൾ മുടിയിലെ മുഴുവൻ എണ്ണയും കഴുകിക്കളയാൻ നോക്കുക. അല്ലെങ്കിൽ എണ്ണമെഴുക്കും പൊടിയും കൂടിക്കലർന്ന് പിൻകഴുത്തിൽ നിറയെ കുരുക്കളുണ്ടാകും. ഫേസ് സ്‌ക്രബ് കൊണ്ട് ആഴ്‌ചയിൽ രണ്ടു ദിവസം ഉരച്ചുവൃത്തിയാക്കണം. സൺസ്‌ക്രീൻ ലോഷൻ മുഖത്തു മാത്രമല്ല കഴുത്തിലും പുറത്തും കൈകളിലും പുരട്ടണം.  

  അൽപം ചൂടാക്കിയ എണ്ണ ഉപയോഗിച്ചു ദിവസവും കഴുത്ത് മസാജ് ചെയ്യാം. താഴെ നിന്നു മുകളിലേയ്ക്കു വേണം മസാജ് ചെയ്യാൻ. വൃത്താകൃതിയിലോ മുകളിൽ നിന്നു താഴേയ്ക്കോ മസാജ് ചെയ്യരുത്. വെളിച്ചെണ്ണ, ഒലിവ് ഓയിൽ, ആൽമണ്ട് ഓയിൽ തുടങ്ങിയതെന്തും മസാജ് ചെയ്യാൻ ഉപയോഗിക്കാം. 

കഴുത്തിൽ ഇടുന്ന പായ്ക്ക് ഉണങ്ങും മുൻപേ കഴുകണം. ഉണങ്ങിയ പായ്ക്കുകൾ കഴുത്തിൽ ചുളിവുകൾ ഉണ്ടാക്കും. കഴുത്തിന്റെ സൗന്ദര്യം കൂട്ടാൻ ഇതാ 4 പായ്ക്കുകൾ. 

പഴം ഉടച്ചത്– രണ്ടു ടീസ്പൂൺ

ഒലിവ് ഓയിൽ– ഒരു ടീസ്പൂൺ

പായ്ക്ക് കഴുത്തിലിട്ട് ഉണങ്ങിത്തുടങ്ങുമ്പോൾ മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. 

മുട്ടയുടെ വെള്ള– ഒന്ന് 

തേൻ – ഒരു ടീസ്പൂൺ

മിശ്രിതം കഴുത്തിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക. 

ആൽമണ്ട് പൊടിച്ചത്– ഒരു ടീസ്പൂൺ 

പാൽ– രണ്ട് ടീസ്പൂൺ 

ആൽമണ്ടും പാലും പേസ്റ്റ് രൂപത്തിലാക്കി കഴുത്തിൽ പുരട്ടി അര മണിക്കൂറിനു ശേഷം മസാജ് ചെയ്തു കഴുകുക. കഴുത്തിലെ മൃതകോശങ്ങൾ മാറിക്കിട്ടും. 

മുന്തിരി നീര്– ഒരു ടീസ്പൂൺ

വിനാഗിരി– അര ടീസ്പൂൺ

പനിനീര്– അര ടീസ്പൂൺ 

മിശ്രിതം കഴുത്തിൽ പുരട്ടി ഉണങ്ങുമ്പോൾ കഴുകാം. കഴുത്തിലെ കറുപ്പുനിറം മാറും.

Read More : Beauty Tips