പഴങ്ങളിലും പച്ചകറികളിലും കാണുന്ന ആ രഹസ്യ കോഡുകള്‍ നിസ്സാരക്കാരല്ല

പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ അവയില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ലേബലുകളുള്ള സാധനങ്ങള്‍ വില കൂടിയവയാണെന്നു കരുതി പലരും ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഇത് തെറ്റായ ധാരണയാണ്.

പിഎല്‍യു കോഡ് അഥവാ പ്രൈസ് ലുക്ക്അപ്പ് നമ്പര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. പഴങ്ങളും പച്ചക്കറികളും എങ്ങനെ ഉൽപാദിപ്പിച്ചുവെന്നും അവ ജനിതക വിളകളാണോ, രാസവളങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നുമൊക്കെ  ഈ കോഡ് വഴി കണ്ടെത്താന്‍ സാധിക്കും.  

ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഫോര്‍ പ്രോഡക്ട് സ്റ്റാന്‍ഡേര്‍ഡ് (IFPS) ആണ് ഇതു നിശ്ചയിക്കുന്നത്. 9 ല്‍ തുടങ്ങുന്ന അഞ്ചക്ക പിഎല്‍യു കോഡ് ജൈവവിളകളെയാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് 94011. പിഎല്‍യു കോഡില്‍ നാലു നമ്പറുകളാണ് ഉള്ളതെങ്കില്‍ ഇവ പാരമ്പര്യരീതിയില്‍, എന്നാല്‍ കീടനാശിനികൾ ഉപയോഗിച്ചു വളര്‍ത്തിയവയാണ്. ഈ നമ്പറുകള്‍ നാലിൽ ആണു തുടങ്ങുന്നതെങ്കില്‍ പാരമ്പര്യരീതിയില്‍ വളര്‍ത്തിയെടുത്തവയാണ്.  

നാലക്കത്തില്‍ അവസാനിക്കുന്ന പിഎല്‍യു കോഡിലൂടെ പച്ചക്കറി അല്ലെങ്കില്‍ പഴം ഏതാണെന്ന് അറിയാന്‍ സാധിക്കും. ഉദാഹരണത്തിന് 4011 ആയിരിക്കും വാഴപ്പഴത്തിന്റെ പിഎല്‍യു കോഡ്. 

8 ൽ തുടങ്ങുന്ന അഞ്ചക്ക നമ്പരാണ് കോഡ് എങ്കില്‍ സൂക്ഷിക്കുക, ആ പഴങ്ങളും പച്ചക്കറികളും ജനതികമാറ്റം വരുത്തിയവയാണ്. അതുകൊണ്ട് ഇനി കടകളില്‍ പോകുമ്പോള്‍ ഈ കോഡ്‌ നോക്കി സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുക.

Read More : Health Tips