നട്ടെല്ലു പരിക്കിന്‍റെ ലക്ഷണങ്ങൾ

നടുവിനു വേദന, കൈകാലുകൾക്കു സ്പർശന ശേഷി നഷ്ട മാകുക, വയറുവേദന, ഛർദി, നടക്കാൻ പ്രയാസം, കാൽ, കൈ, തോൾ എന്നിവിടങ്ങളിൽ മരവിപ്പ്, അറിയാതെ മലമൂത്ര വിസർജനം നടത്തുക, കഴുത്തിനാണ് പരിക്കെങ്കിൽ അവിടെ പിടുത്തം എന്നിവയാണു നട്ടെല്ലു പരിക്കിന്റെ ലക്ഷണങ്ങൾ. പരിക്കേറ്റയാളെ കൊണ്ട് കൈവിരലുകളും കാൽ വിരലുകളും ചലിപ്പിച്ചു നോക്കുക. ഒരു വിരൽ കൊണ്ട് തൊട്ട് സ്പർശനം അറിയുന്നുണ്ടോ എന്നു നോക്കുക. കഴുത്തിലോ പുറത്തോ നട്ടെല്ലിനോ പരുക്ക് ഉള്ളതായി സംശയിക്കുന്ന രോഗികളെ ഇരിക്കാൻ അനുവദിക്കരുത്. കഴുത്തു വേദന ഉള്ളവർ ഉപയോഗിക്കുന്ന കോളർ ലഭ്യമാണെങ്കിൽ കഴുത്ത് അനങ്ങാതിരിക്കാൻ ഇവ ഇടുവിക്കാം. അല്ലാത്തപക്ഷം ഒരു നീളമുള്ള പലകയിൽ രോഗിയെ കിടത്തി, ആ പലക ഒരു സ്ട്രെച്ചർ ആയി ഉപയോഗിക്കു കയാണെങ്കിൽ വളരെ നല്ലത്. രണ്ടോ മൂന്നോ പേർ ചേർന്നു കാലിനും തലയ്ക്കും നടുവിനും താങ്ങു നൽകി മാറ്റിയാലും കുഴപ്പമില്ല. ഒരു കാരണവശാലും ഒരാൾ തനിയെ കൈയിൽ കോരിയെടുത്ത് ഓട്ടോ പോലെയുള്ള ചെറുവാഹനങ്ങളിൽ ഞെരുക്കി കൊണ്ടു പോകരുത്. 

തലയോട്ടിക്കു പരിക്ക്

മൂക്കിൽ നിന്നോ ചെവിയിൽ നിന്നോ രക്തമോ വെള്ളം പോലെയുള്ള ദ്രാവകമോ ഒലിച്ചിറങ്ങുന്നതു കണ്ടാൽ തലയോ ട്ടിക്കു പൊട്ടലേറ്റതായി സംശയിക്കാം. ദ്രാവകം വരുന്ന ഭാഗം താഴെയായി വരുന്ന പോലെ ആളെ കിടത്തുക. സ്റ്റെറിലൈസ് ചെയ്ത കോട്ടണ്‍ കൊണ്ടോ തുണി കൊണ്ടോ ചെവി മൃദുവാ യി പൊതിഞ്ഞു വയ്ക്കുക. ശ്വാസഗതിയും നാഡിമിടിപ്പും പരിശോധിച്ച് അനങ്ങാൻ അനുവദിക്കാതെ കിടത്തുക. 

മുഖത്തോ താടിയിലോ പൊട്ടൽ

പരിക്കേറ്റ ആൾക്ക് ബോധമില്ലെങ്കിൽ താങ്ങിപ്പിടിച്ചു ചരിച്ചു കിടത്തുക. ബോധമുണ്ടെങ്കിൽ ചാരിയിരുത്തുകയോ മുറിവേറ്റ ഭാഗം ചരിച്ചു കിടത്തുകയോ ആവാം. രക്തവും ഉമിനീരു മെല്ലാം നനഞ്ഞ പാഡോ തുണിയോ കൊണ്ട് തുടച്ചെടുക്കുക. താടിയെല്ല് പൊട്ടുകയോ സ്ഥാനം തെറ്റുകയോ ചെയ്തിട്ടു ണ്ടെങ്കിൽ പരിക്കേറ്റ ഭാഗത്ത് കൈ കൊണ്ട് സ്വയം താങ്ങു നൽകാൻ ആവശ്യപ്പെടാം.