തലമുടിക്ക് മികച്ചത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

ചൂടു വെള്ളമോ തണുത്ത വെള്ളമോ, ഏതാണ് തലമുടിക്ക് മികച്ചെതെന്നറിയാമോ? തലമുടിയുടെ പരിചരണത്തിന്റെ കാര്യത്തില്‍ എല്ലാവർക്കും പലതരം ആശങ്കകളാണ്. മുടിയുടെ സംരക്ഷണത്തിന് ഏത് എണ്ണയാണ് നല്ലതെന്നു തുടങ്ങി ചൂട വെള്ളമാണോ തണുത്ത വെള്ളമാണോ കൂടുതല്‍ നല്ലതെന്നു വരെ സംശയമുള്ളവരാണ് ഏറെയും. ശരിക്കും തലമുടിക്ക് മികച്ചത് ചൂട് വെള്ളമാണോ തണുത്ത വെള്ളമാണോ ?

തണുപ്പുള്ള കാലാവസ്ഥയുള്ളപ്പോള്‍ ചൂടു വെള്ളത്തില്‍ കുളിക്കുന്നവരാണ് അധികംപേരും. നമ്മള്‍ വിചാരിക്കുന്നതില്‍ കൂടുതല്‍ മുടിക്ക് ദോഷം ചെയ്യുന്നതാണ് ഈ പതിവ്. എന്നാല്‍ ഉപയോഗത്തിലെ സൂക്ഷ്മത എന്തിലെയും പോലെ ഇവിടെയും പാലിച്ചാല്‍ ചൂടു വെള്ളത്തില്‍ കുളിച്ചാലും മുടിയുടെ ആരോഗ്യം സംരക്ഷിക്കാം. എങ്ങനെയെന്നോ?

തലമുടി കഴുകുന്നതിന്‌ തൊട്ടു മുൻപായി ചൂടു വെള്ളം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് തലമുടിയിലെ ഹെയര്‍ ഫോളിക്കിളുകളെ വൃത്തിയാക്കാന്‍ സഹായിക്കും. എന്നാല്‍ അമിതമായി ചൂടു വെള്ളം തലമുടിയില്‍ ഒഴിക്കരുത്. ഇത് മുടി കൂടുതല്‍ ഡ്രൈ ആകാനും കുരുക്കുകള്‍ വീഴാനും കാരണമാകും.  ഹെയര്‍ കളര്‍ ചെയ്തവരാണ് നിങ്ങളെങ്കില്‍ ചൂടു വെള്ളത്തിലെ കുളി കളര്‍ അതിവേഗം നഷ്ടമാകാന്‍ കാരണമായേക്കാം.

അതേസമയം തണുത്ത വെള്ളത്തിലെ കുളി മുടിയെ കൂടുതല്‍ മൃദുവാക്കും. ഒരു കണ്ടിഷണര്‍ കൂടി ഉപയോഗിച്ചാല്‍ മുടി കൂടുതല്‍ നല്ലതാകുകയും ചെയ്യും. ഒരു ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ സഹായത്തോടെ നല്ലൊരു ഷാംപൂവും കണ്ടിഷണറും കൂടി ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലം ലഭിക്കും. ആവശ്യമെങ്കില്‍ ഹെയര്‍ സെറം കൂടിയാകാം.