പകല്‍ നേരത്തെ ഉറക്കമത്ര നന്നല്ല

ഉച്ചയ്ക്കോ വൈകിട്ടോ ജോലിയൊക്കെ ഒതുക്കി ഒരിത്തിരി നേരം ഉറങ്ങാൻ ഇഷ്ടമുള്ളവര്‍ സൂക്ഷിക്കുക. പകലുറക്കം ആരോഗ്യത്തിനു നന്നല്ലെന്നു പഠനം. യൂറോപ്യന്‍ ഹാര്‍ട്ട്‌ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിഷയത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. 

എട്ടു മണിക്കൂറില്‍ കൂടുതലുള്ള ഉറക്കം ആരോഗ്യത്തിനു നല്ലതല്ല. ഹൃദ്രോഗമടക്കം പലരോഗങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. പകല്‍നേരത്തെ ഉറക്കം നമ്മുടെ ജീവിതക്രമത്തെ താളംതെറ്റിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പകല്‍ നേരത്തെ ഉറക്കം രാത്രിയിലെ ഉറക്കത്തെ ബാധിക്കുമെന്നതാണ് ആദ്യത്തെ കാരണം. പകലുറക്കം ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍. 

ശരീരത്തിലെ ഇന്‍സുലിന്‍ ലെപ്ട്ടിന്‍ പോലെയുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ഈ പകലുറക്കം തകിടംമറിക്കും. ഇത് ഒബിസിറ്റി, പ്രമേഹം എന്നീ രോഗങ്ങള്‍ക്കും കാരണമാകും. പകലുറക്കം ശീലമുള്ളവര്‍ക്ക് രക്തസമ്മര്‍ദം വരാനുള്ള സാധ്യത 13-19 ശതമാനമാണ്. മധ്യവയസ്സിലാണ് പലപ്പോഴും ഈ പകലുറക്കം ആരോഗ്യത്തെ ബാധിക്കുന്നത്. ഒരു മണിക്കൂറില്‍ കൂടുതല്‍ പകല്‍ നേരത്ത് ഉറങ്ങുന്നവര്‍ക്ക് ടൈപ്പ് രണ്ട് ഡയബറ്റിസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.  പകല്‍ നേരത്തെ ഉറക്കം രാത്രിയിലെ ഉറക്കത്തെ ബാധിക്കാറുണ്ട്. ഇത് പലപ്പോഴും സ്‌ലീപ്‌ ഡിസോഡറിനും കാരണമാകും.