നാരങ്ങ തണുപ്പിച്ച ശേഷം ഉപയോഗിച്ചാൽ?

നാരങ്ങയുടെ ഔഷധഗുണങ്ങളെ കുറിച്ചു നമുക്കറിയാം. ആന്റി ബാക്ടീരിയല്‍, ആന്റി മൈക്രോബിയല്‍ കഴിവുകള്‍ ഉള്ളതാണ് നാരങ്ങ. അതുകൊണ്ടാണ് പണ്ടുള്ളവര്‍ വീടുകള്‍ ശുചിയാക്കാന്‍ നാരങ്ങ ഉപയോഗിച്ചിരുന്നത്. വൈറ്റമിന്‍ സി യുടെ കലവറയാണ് നാരങ്ങ.  

187 % ആണ് നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി. അണുനശീകരണത്തിന് ഇതു ധാരാളം. രക്തക്കുഴലുകളുടെ സംരക്ഷണത്തിനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും നാരങ്ങയ്ക്കു സാധിക്കും. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ലിമിനോയ്ഡുകൾക്ക് സ്തനാർബുദം തടയാന്‍ സാധിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. 

എന്നാല്‍ നമ്മള്‍ നാരങ്ങ ഉപയോഗിക്കുന്നത് ശരിയായ രീതിയിലാണോ? നന്നായി ഫ്രീസ് ചെയ്ത് ഉപയോഗിക്കുമ്പോഴാണ് നാരങ്ങ ഫലപ്രദമാകുക. നാരങ്ങ നന്നായി കഴുകി ഫ്രീസറില്‍വച്ച ശേഷം ഉപയോഗിക്കുന്നതു തന്നെയാണ് നല്ലത്. കാരണം നന്നായി തണുത്ത നാരങ്ങയുടെ തൊലി നീക്കം ചെയ്യാതെ തന്നെ ഉപയോഗിക്കാം. വൈറ്റമിനുകള്‍, ഇരുമ്പ്, പൊട്ടാസ്യം, കോപ്പര്‍, ഫോലേറ്റ്, മഗ്നീഷ്യം, റൈബോഫ്ലെവിന്‍, തയാമിന്‍ എന്നിവ ധാരാളം അടങ്ങിയതാണ് നാരങ്ങ. ചുരുക്കത്തില്‍ നാരങ്ങയുടെ തൊലി പോലും വെറുതെ കളയാന്‍ പാടില്ല എന്നു സാരം.