ആർട്ട് ഗാലറിയല്ല, ഇത് ഒരു ഹോട്ടൽ!

കോഴിക്കോട് ബീച്ച് റോഡിലുള്ള സീ ക്വീൻ എന്ന ഹോട്ടലാണിത്. കണ്ടുമടുത്ത പതിവ് ശൈലികളിൽ നിന്നും വ്യത്യസ്തമായ അകത്തളങ്ങളാണ് ഇവിടുത്തെ ശ്രദ്ധാകേന്ദ്രം. ഒരു ആർട്ട് ഗാലറിയെ അനുസ്മരിപ്പിക്കുന്ന അകത്തളങ്ങളാണ് റിസപ്‌ഷൻ മുതൽ ഒരുക്കിയത്. വൈറ്റ് തീമിലാണ് റിസപ്‌ഷൻ ഹാൾ ഒരുക്കിയത്. ഭിത്തികളിലും നിലത്തും ചുവരുകളിലുമെല്ലാം വെള്ള നിറത്തിനു മുൻ‌തൂക്കം നൽകി. ഓരോ ഭിത്തികളിലും ടെക്സ്ചർ പെയിന്റിങ് നൽകി. അതിൽ എൽഇഡി ഹൈലൈറ്റർ ലൈറ്റുകളും നൽകി. അതോടെ റിസപ്‌ഷൻ ഹാളിന്റെ ആംബിയൻസ് ശരിക്കും ഒരു ആർട്ട് ഗാലറിയുടേതായി മാറി. 

വൈറ്റ് തീമിലൂടെ കൂടുതൽ വിശാലതയും അകത്തളങ്ങൾക്ക് കൈവരുന്നു. ഇറ്റാലിയൻ മാർബിളാണ് അകത്തളങ്ങൾക്ക് പ്രൗഢി പകരുന്നത്. ലോബിയിലും ഹാളിലും തീമിനോട് ഇഴുകിച്ചേരുന്ന ഫർണിച്ചറുകൾ ക്രമീകരിച്ചു.

കോൺഫറൻസ് ഹാളിന്റെ ഡിസൈനും ശ്രദ്ധേയമാണ്. കണ്ണിന്റെ ആകൃതിയിലാണ് ഇവിടെ ഡിസൈനുകൾ. സീലിങ്ങും വാതിലുകളുമെല്ലാം ഈ 'ഐ' തീമിൽ ഒരുക്കി. പ്ലൈവുഡ്, വെനീർ എന്നിവയിൽ 'ഐ' പാറ്റേൺ കട്ട് ചെയ്തെടുത്ത് കൺസീൽഡ് എൽഇഡി നൽകിയതോടെ സംഭവം ജോറായി.

Project Facts

Location- Beach Road, Calicut

Architect- Ramesh

Designer- Cintu V

Cintu V Tech

Mob- 8606460404