വരൂ മത്സ്യം വാരാം...

വൈത്തിരി ∙ മത്സ്യക്കൃഷിയിൽ വരുമാനം വർ‍ധിച്ചതു കർഷകർക്ക് ആശ്വാസമാവുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം മറ്റു കൃഷികൾക്ക് സാരമായ ഇടിവു വന്നതോടെ ഒട്ടേറെ കർഷകരാണ് മത്സ്യം വളർത്തലിലേക്കു തിരിഞ്ഞത്. 

ഫിഷറീസ് വകുപ്പ് വിവിധ പദ്ധതികൾ ആവിഷ്കരിച്ചു തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ അനുകൂല കാലാവസ്ഥയും ജലത്തിന്റെ ഗുണവുമാണ് മത്സ്യക്കൃഷി മികവുറ്റതാകാൻ കാരണം. 

കട്‌ല, രോഹു, മൃഗാൾ, സൈപ്രിനസ് എന്നിവയ്ക്കു പുറമെ നൂതന ഇനങ്ങളായ ഗിഫ്റ്റ്, ആസാം വാള എന്നിവയാണ് വളർത്തുന്നത്. നിലവിൽ ജില്ലയിൽ 7 ഹെക്ടറിൽ ഗിഫ്റ്റും 6 ഹെക്ടറിൽ ആസാം വാളയും കൃഷി ചെയ്യുന്നുണ്ട്.

50 സെന്റ് സ്ഥലത്തുനിന്ന് രണ്ടര ടൺ ഗിഫ്റ്റും 75 സെന്റിൽ നിന്ന് 12 ടൺ ആസാം വാളയും വിളവ് ലഭിച്ചതായി കൃഷിവകുപ്പ് അറിയിച്ചു.